ഫ്‌ളക്‌സ് ബോര്‍ഡില്‍ പൊക്കിയ മുഖ്യനെ തൂക്കിയെടുത്ത് തോട്ടിലിട്ട കാനത്തിന് കോടതിയില്‍ കിട്ടി.വിദേശയാത്ര എനക്കും കുടുംബത്തിനും മാത്രം .

സിപിഎം , സിപി ഐ കക്ഷികള്‍ തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ മന്ത്രിസഭ യോഗത്തില്‍ പ്രത്യക്ഷമായതിന് പിന്നാലെ പൊതുജനമധ്യത്തിലേയ്ക്കും എത്തിയിരുക്കുകയാണ്. ഭവന് നിര്‍മ്മാണ ബോര്‍ഡ് പിരിച്ചു വിടണമെന്ന് ചീഫ് സെക്രട്ടറി നല്കിയ നിര്‍ദ്ദേശത്തെ സിപിഎം അംഗീകരിച്ചിരുന്നെങ്കിലും മന്ത്രി സഭ യോഗത്തിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ മുഖ്യമന്ത്രി തീരുമനം മാറ്റി. അതു പോലെ സിപി ഐ ഭരിക്കുന്ന കൃഷി വകുപ്പ് അടുത്തിടെ നടത്തിയ കൃഷി ദര്‍ശന്‍ പരിപാടിയിലും രണ്ട പാര്‍ട്ടികളും ചേരിതിരിഞ്ഞി വിവാദങ്ങള്‍ അഴിച്ചു വിടുകയാണ്. സിപി ഐ മന്ത്രി ജി.ആര്‍.അനിലിന്റെ മണ്ഡലമായ നെടുമങ്ങാടാണ് കൃഷി ദര്‍ശന്‍ പരിപാടിയുടെ സംസ്ഥാന തല പരിപാടികള്‍ നടന്നത്. പരിപാടികളുടെ പ്രചരണത്തിനായി സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകളും കട്ടൗട്ടകളുമാണ് ഇവിടെ വിവാദം കൊഴുപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന് വലുപ്പവും ഉരവും കൂടുതലാണെന്നും കൃഷി, ഭക്ഷ്യ മന്ത്രിമാരുടെ കട്ടൗട്ടിന് തീരെ ഉയരമില്ലെന്ന് കാണിച്ചാണ് സിപി ഐ നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയത്.
എന്നാല്‍ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്വം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്കായിരുന്നു. സിപി ഐയുടെ കീഴിലാണ് ഫാം ഇന്‍ഫര്‍മോഷന്‍ ബ്യൂറോ. എന്നാല്‍ കെ.ജി.ഒയിലെ നേതാക്കളാണ് സിപി ഐ മന്ത്രിമാരെ ചെറുതാക്കിയതെന്ന ആരോപണം സിപി ഐ യുടെ സര്‍വ്വീസ് സംഘടനകളുടെ നേതൃത്വത്തില്‍ നിന്നും ഉയര്‍ന്നു വന്നത് ഏറെ വിവാദമുണ്ടാക്കി. മന്ത്രിമാര്‍ തന്നെ കെ.ജി.ഒ നേതാക്കളോട് അനിഷ്ടം അറിയിക്കുകയും ചെയ്തതോടെ സംഭവം സിപി ഐ പ്രവര്‍ത്തകരും ഏറ്റെടുത്തു. കൃഷി ദര്‍ശന്‍ പരിപാടിയിലെ കട്ടൗട്ട് വിവാദം കത്തി കൊണ്ടിരിക്കുമ്പോഴാണ് മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരനും സിപിഎം കടുത്ത പണി കൊടുത്തത്.
മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയെ ആക്രമിച്ച കേസില്‍ പ്രതികളായ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത് സിപിഎം പ്രവര്‍ത്തകരുടെ കൂറുമാറ്റത്തെ തുടര്‍ന്നാണ്. സിപിഐയുടെ സംസ്ഥാനത്തെ തന്നെ മുതിര്‍ന്ന നേതാവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പെടെ കൂറുമാറിയത് സിപിഐയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. തെളിവുകളുടെ അഭാവത്തില്‍ ആണ് 12 പേരെ കോടതി വിട്ടയച്ചത്. സാക്ഷികളായ 2 സിപിഎം നേതാക്കള്‍ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഇ.ചന്ദ്രശേഖരനു നേരെ 2016 മേയ് 19ന് മാവുങ്കാലിലാണ് ആക്രമണമുണ്ടായത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗവും കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവി, സിപിഎം മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടിവ് അംഗവുമായ അനില്‍ ബങ്കളവും തുറന്ന ജീപ്പില്‍ സംഭവ സമയത്ത് ചന്ദ്രശേഖരന് ഒപ്പമുണ്ടായിരുന്നു. ടി.കെ.രവി അന്നു നീലേശ്വരം ഏരിയ സെക്രട്ടറിയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതായുള്ള മൊഴിയാണ് ഇരുവരും മാറ്റിയത്. സിപി ഐ തഴഞ്ഞ് ബിജെപി സംഘപരിവാര്‍ ബന്ധത്തിന് ശ്രമിക്കുന്ന സിപിഎം നേതാക്കളുടെ കൂട്ടത്തിലുള്ളവരാണ് മൊഴി മാറ്റി പറഞ്ഞതെന്നാണ് സിപി ഐ വിലയിരുത്തിയിരിക്കുന്നത്.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും പനത്തടി ഏരിയ സെക്രട്ടറിയുമായ ഒക്ലാവ് കൃഷ്ണന്‍ ഉള്‍പ്പെടെ 11 സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബിജെപി പ്രവര്‍ത്തകര്‍ കൂറുമാറിയിരുന്നു. അന്ന് സിപിഎം പ്രവര്‍ത്തകരെ കോടതി വിട്ടയച്ചതിന്റെ പ്രത്യുപകാരം ആണിതെന്ന് ആരോപണം ഉയരുന്നുണ്ട്. സിപിഐ വളരെ ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബു പ്രതികരിച്ചിരുന്നു.
അതേ സമയം ആധുനിക കൃഷിരീതി പഠിക്കാന്‍ കൃഷിമന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവും തിരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകരും നടത്താനിരുന്ന ഇസ്രയേല്‍ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ മാറ്റിയതും വിവാദമായിരിക്കുകയാണ്. ഇസ്രയേലിലെ ചില പ്രദേശങ്ങളിലെ സംഘര്‍ഷാവസ്ഥ കാരണം യാത്ര നീട്ടിയെന്നാണ് ഔദ്യോഗിക വിശദീകരണം. രണ്ടുമാസത്തിനുശേഷം യാത്രയെക്കുറിച്ച് തീരുമാനമെടുത്താല്‍ മതിയെന്നാണു മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഫെബ്രുവരി 12 മുതല്‍ 19 വരെയായിരുന്നു യാത്രാപരിപാടി.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ 2 കോടി ചെലവിട്ടുള്ള യാത്ര വിവാദമായിരുന്നു. യാത്രയില്‍ ഇടംപിടിക്കാന്‍ കൃഷി ഡയറക്ടറേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അണിയറനീക്കം നടത്തിയതും ആരോപണങ്ങള്‍ക്കിടയാക്കി. വകുപ്പുസെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് ഇത്തരം പഠനയാത്രകള്‍ പൊതുവേ നടത്തുക.
യാത്രാസംഘത്തിലേക്ക് കൃഷിവകുപ്പിലെ മൂന്ന് അഡീഷനല്‍ ഡയറക്ടര്‍മാരുടെ പേര് ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി ഫയല്‍ അയച്ചിരുന്നു. സിപി ഐ അനുഭാവമുള്ളവരെ മാത്രമാണു മന്ത്രിക്കൊപ്പം കൂട്ടുന്നതെന്നും ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിലും എത്തിയിരുന്നു. ഫയല്‍ പരിശോധിച്ചശേഷമാണ് യാത്ര മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതെന്നാണു സൂചന. അങ്ങനെ പാര്‍ട്ടിക്കാര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ടൂര്‍ ഏര്‍പ്പാടാകാനുള്ള പദ്ധതിയും വെട്ടിയതോടെ സിപി ഐ ആകെ അരിശത്തിലാണ്.
ഭവന നിര്‍മാണ ബോര്‍ഡ് പിരിച്ചുവിടാവുന്നതല്ലേ എന്ന രീതിയില്‍ ചീഫ് സെക്രട്ടറി വി.പി.ജോയി എഴുതിയ കുറിപ്പിനെച്ചൊല്ലി കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ റവന്യു മന്ത്രി കെ.രാജന്‍ നടത്തിയ രൂക്ഷവിമര്‍ശനത്തിന്റെ അലയൊലികല്‍ കെട്ടടങ്ങിയിട്ടില്ല. മന്ത്രിസഭയാണോ ഉദ്യോഗസ്ഥരാണോ ഭരണം നടത്തുന്നതെന്ന ചോദ്യവും അന്ന് മന്ത്രി ഉന്നയിച്ചതോടെ മന്ത്രിസഭായോഗം സംഘര്‍ഷഭരിതമായിരുന്നു. ചീഫ് സെക്രട്ടറി സൂപ്പര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കരുതെന്നു പറഞ്ഞ രാജന്‍, ഉദ്യോഗസ്ഥര്‍ പ്രധാന തീരുമാനം എടുക്കേണ്ടതില്ലെന്നും പറഞ്ഞത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു.
തണ്ണീര്‍ത്തടം നികത്തല്‍ നിയമത്തിലെ ഇളവുകള്‍ പ്രകാരം ഭൂമിയുടെ തരംമാറ്റുന്നതു വഴി ഖജനാവില്‍ എത്തിയ കോടിക്കണക്കിനു രൂപ തദ്ദേശഭരണ വകുപ്പിലേക്കു വക മാറ്റാന്‍ മന്ത്രിസഭയില്‍ ചീഫ് സെക്രട്ടറി മുന്നോട്ടുവച്ച നിര്‍ദേശവും രാജനെ പ്രകോപിപ്പിച്ചു. ഇതിനെതിരെ ആഞ്ഞടിച്ച രാജനെ തടയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചെങ്കിലും പറയാനുള്ളതെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണു അദ്ദേഹം നിര്‍ത്തിയത്. മറ്റു മന്ത്രിമാരാരും അന്ന് പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമായിരുന്നു.
സിപിഐ മന്ത്രിയായ രാജന്റെ കീഴിലാണു ബോര്‍ഡ്. കുറിപ്പ് തിരുത്താന്‍ നിര്‍ദേശിച്ചിട്ടും ചീഫ് സെക്രട്ടറിയുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. ഇതിനിടെയാണ് ഭൂമി തരംമാറ്റം വഴി ലഭിച്ച തുക സിപിഎം ഭരിക്കുന്ന തദ്ദേശ വകുപ്പിലേക്കു വകമാറ്റാനുള്ള അജന്‍ഡ മന്ത്രിസഭായോഗത്തില്‍ എത്തിയതും മന്ത്രി പ്രകോപിതനായതും. എന്നാല്‍ മന്ത്രി രാജന്റെ എതിര്‍പ്പ് മുഖ്യമന്ത്രി മുഖവിലയ്‌ക്കെടുത്തതിന്റെ ഫലമായി സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് പിരിച്ചുവിടേണ്ടതില്ല എന്ന കുറിപ്പോടെ വിവാദ ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചയ്ക്കുകയും ചെയ്തു. ബോര്‍ഡ് കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുത്തുനടത്താനും മുഖ്യമന്ത്രി ഫയലില്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ നവംബറിലാണ് ഭവനനിര്‍മാണ ബോര്‍ഡ് പിരിച്ചുവിടാവുന്നതല്ലേ എന്ന് ചീഫ് സെക്രട്ടറി കുറിപ്പ് എഴുതിയത്. ബോര്‍ഡിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലെ മിനിറ്റ്സിലാണിതു കുറിച്ചത്. ദുര്‍ബല വിഭാഗങ്ങളുടെ ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കുടിശിക എഴുതിത്തള്ളിയ ഇനത്തില്‍ ബോര്‍ഡിന് സര്‍ക്കാര്‍ 243.16 കോടി രൂപ നല്‍കാനുണ്ട്. ഇതില്‍ 20 കോടി രൂപ നല്‍കാന്‍ ധാരണയായിരുന്നു. ഇതിനിടെയാണ് ഫയല്‍ വിവാദം ഉയര്‍ന്നത്. സംസ്ഥാനത്ത് 126 ഏക്കറും 40 വാണിജ്യ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 60 കെട്ടിടങ്ങളും അടക്കം പതിനായിരം കോടി രൂപയുടെ ആസ്തി ഉള്ള സ്ഥാപനമാണ് ബോര്‍ഡ്. എംഎന്‍ ലക്ഷംവീട് പദ്ധതിയിലെ ഇരട്ടവീടുകള്‍ ഒറ്റവീടുകള്‍ ആക്കുന്ന 'സുവര്‍ണഭവനം' പദ്ധതി ഉള്‍പ്പെടെ നടപ്പാക്കുന്നത് ബോര്‍ഡാണെന്ന മന്ത്രി രാജന്റെ വാദങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചെങ്കിലും തൊട്ടു പിന്നാലെ കൃഷി മന്ത്രിയുടെയും സംഘത്തിന്റെയും ഇസ്രായേല്‍ യാത്രയ്ക്കുള്ള പാസ് മുഖ്യന്‍ വെട്ടുകയും ചെയ്തു.
പൊട്ടലും ചീറ്റലുമായി സിപിഎംല്‍ ഒതുങ്ങി കൂടി കഴിഞ്ഞിരുന്ന സിപി ഐ കൂടുതല്‍ ശക്തിയോടെ സര്‍ക്കാര്‍ പ്രവൃത്തികള്‍ക്കെതിരെ അവരുടെ പ്രതിഷേധം അറിയിച്ചു തുടങ്ങിയതിന് മുഖ്യമന്ത്രിയും പകരം വീട്ടിയതാണ് യാത്രാ വിലക്ക്. തണ്ണീര്‍തടം നികത്തല്‍ ഇളവ് മൂലം റവന്യൂ വകുപ്പി ന് കിട്ടിയ തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനത്തിന് കൈമാറിയാല്‍ മാര്‍ച്ചില്‍ തീര്‍ക്കേണ്ട പദ്ധതികള്‍ പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ മോഹിച്ചിരുന്നു. പലവിധത്തില്‍ ആവശ്യപ്പെട്ടെങ്കിലും തുക കൈമാറാന്‍ റവന്യൂ വകുപ്പ് തയ്യാറായിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഭവന നിര്‍മ്മാണ ബോര്‍ഡ് പിരിച്ചു വിട്ട് സിപി ഐ യെ വെട്ടിലാക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമം നടത്തിയത്. മന്ത്രിസഭായോഗത്തിലുണ്ടായ രൂക്ഷമായി വാക്കേറ്റം കാരണം അതും പിണറായിയ്ക്ക് മാറ്റി വെയ്‌ക്കേണ്ടി വന്നു.
സര്‍വ്വകലാശാല വിഷയത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും നടത്തുന്ന ചക്കളത്തി പോരാട്ടത്തില്‍ സിപി ഐ മന്ത്രിമാര്‍ അസ്വസ്ഥരാണ്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിന് വിരുദ്ധമായി ഒന്നും പ്രതികരിക്കാതിരുന്ന സിപി ഐ നേതാക്കള്‍ ഇനി അതിന് കാത്ത് നില്ക്കില്ലെന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളിലൂടെ പുറത്തു വരുന്നത്. കാനം പിണറായി കൂട്ടു കെട്ടിനെ ശക്തമായി എതിര്‍ക്കുന്ന ചെറിയൊരു പക്ഷം സിപി ഐയിലുണ്ടെന്ന വസ്തുത മറനീക്കി പുറത്തു വരികയാണ്. സിപി എം ന്റെ കാല്‍ചുവട്ടില്‍ കിടന്ന ഭിക്ഷയാചിച്ച് ജീവിക്കുന്ന പാര്‍ട്ടിയായി സിപി ഐയെ മാറ്റിയത് കാനത്തിന്റെ പിണറായി ഭയമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. കട്ടൗട്ടിന്റെ ഉയരവും വലിപ്പവും ചിത്രത്തിന്റെ ഭംഗിയും പറഞ്ഞ് കടിപിടി കൂടുന്ന തരത്തിലേയ്ക്ക് സിപിഎം , സിപി ഐ നേതാക്കള്‍ എത്തിയെന്നത് കേരളത്തിന് ഏറെ അപമാനം തന്നെയാണ്. ഒപ്പം രണ്ടാം പിണറായി സര്‍ക്കാരിനും.
https://www.facebook.com/Malayalivartha