Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

കെൽട്രോണിൽ കേന്ദ്ര സംഘങ്ങൾ കയറിയിറങ്ങുന്നു... പത്മവ്യൂഹത്തിൽ ക്യാപ്റ്റൻ ഒറ്റയ്ക്ക്രാജീവും രാജുവും കൈവിട്ടു...കെൽട്രോണിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്... ഇന്നലെ രാവിലെ പത്തു മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ടു വരെ നീണ്ടു... റോഡ് ക്യാമറ അടക്കം കെൽട്രോൺ നടത്തിയ പദ്ധതികളുടെ രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു... പരിശോധന നടത്താൻ കവടിയാറിലെ ആദായ നികുതി ഓഫിസിൽനിന്ന് രണ്ട് ഉദ്യോഗസ്ഥരാണ് എത്തിയത്...

09 MAY 2023 03:32 PM IST
മലയാളി വാര്‍ത്ത

കെൽട്രോണിൽ കേന്ദ്രമെത്തി.തികച്ചും അപ്രതീക്ഷിത നീക്കത്തിന് ഒടുവിലാണ് കെൽട്രോണിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. എ. ഐ ക്യാമറകളുമായി ബന്ധപ്പെട്ട ഫയലുകൾ ആദായ നികുതി വകുപ്പ് കരസ്ഥമാക്കിയെന്നാണ് ലഭിക്കുന്ന സൂചനകൾ. സംസ്ഥാന വിജിലൻസ് അഴിമതി ഫയലുകൾ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പാണ് കേന്ദ്ര സർക്കാർ ഫയലുകൾ കരസ്ഥമാക്കിയത്.കേന്ദ്രം ഇത്രവേഗം എത്തുമെന്ന പ്രതീക്ഷയില്ലാതിരുന്നതിനാൽ സംസ്ഥാന വിജിലൻസ് എ.ഐ ഫയലുകൾ കടത്തിയിരുന്നില്ല. അക്കൗണ്ടൻറ് ജനറലിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് കെൽട്രോണിൽ എത്തിയത്. അടുത്ത് വരുന്നത് ഇ.ഡി. ആയിരിക്കും.

 

 

 

കെൽട്രോണിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ പത്തു മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ടു വരെ നീണ്ടു. റോഡ് ക്യാമറ അടക്കം കെൽട്രോൺ നടത്തിയ പദ്ധതികളുടെ രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. പരിശോധന നടത്താൻ കവടിയാറിലെ ആദായ നികുതി ഓഫിസിൽനിന്ന് രണ്ട് ഉദ്യോഗസ്ഥരാണ് എത്തിയത്.

റോഡ് ക്യാമറയുമായി ബന്ധപ്പെട്ട് മൺവിളയിലെ കെൽട്രോൺ ഓഫിസിലും പരിശോധന നടത്തും. പതിവ് പരിശോധനയാണ് നടന്നതെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. കെൽട്രോൺ നടത്തുന്ന വലിയ ഇടപാടുകളുടെ രേഖകൾ ആദായ നികുതി വകുപ്പ് സ്ഥിരമായി പരിശോധിക്കാറുണ്ട്. നടപ്പിലാക്കിയ പദ്ധതികളുടെ രേഖകളാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. റോഡ് ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞതിനാൽ ആ രേഖകളും പരിശോധിച്ചതായി കെൽട്രോൺ അറിയിച്ചു. എന്നാൽ കെൽട്രോണിൻെറ വിശദീകരണം ഔദ്യോഗികമായി മാത്രം കണ്ടാൽ മതിയാകും.

 

 

നിർമ്മിത ബുദ്ധി ക്യാമറ ഇടപാടിൽ സർക്കാരിനെതിരെ അക്കൗണ്ടൻ്റ് ജനറൽ ക്രമക്കേട് കണ്ടെത്തിയിരുന്നു...എഐ ക്യാമറ ഇടപാടിൽ എജിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. വിശദമായ ഓഡിറ്റിന് ശുപാർശ ചെയ്താൽ എഐ ക്യാമറ ഇടപാട് അടക്കം കെൽട്രോണ്‍ ഇടനിലക്കാരായ വൻകിട പദ്ധതികള്‍ എജി വിശദമായി പരിശോധിക്കും. വ്യവസായ വകുപ്പിന്റെ പരിശോധന റിപ്പോർട്ടും ഉടൻ നൽകും. എഐ ക്യാമറയിൽ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ എജിയുടെ ഓഡിറ്റ് സംഘം പ്രാഥമിക പരിശോധന തുടങ്ങിയത്.കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലാണ് എ.ജിയുടെ പ്രവർത്തനം.

 

 

 


കെൽട്രോണിന്റെ ഉപകരാറിലൂടെ സർക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ടായായെന്നാണ് മനസിലാക്കുന്നത്. കരാറിനെ കുറിച്ചുള്ള വിശദമായ ഓഡിറ്റിലേക്ക് എജി കടക്കാൻ സാധ്യതയുണ്ടെന്ന് കേൾക്കുന്നത് ഇതുകൊണ്ടാണ്.. പൊതുമേഖല സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ ഓരോ സാമ്പത്തിക വർഷവും പ്രത്യേക പരിശോധന നടത്താറുണ്ട്. എന്നാൽ എഐ ക്യാമറ ഇടപാട് വൻ വിവാദമായ പശ്ചാത്തലത്തിലാണ് ഇതിന് മാത്രമായി പരിശോധനക്ക് മുന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയത്. കേന്ദ്ര സർക്കാരാണ് എ.ജിക്ക് വിശദമായ പരിശോധനക്ക് നിർദ്ദേശം നൽകിയതെന്ന് മനസിലാക്കുന്നു. എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ സർക്കാർ അന്വേഷണത്തിനായി നിയോഗിച്ചത്. ഇത് ഒരു തരം തട്ടിക്കൂട്ട് അന്വേഷണമാണ്.

 

 

 

എന്നാൽ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സർക്കാർ നീക്കി. ഹനീഷിനെ റവന്യു വകുപ്പിലേക്കാണ് ആദ്യം മാറ്റിയത്. എന്നാൽ റവന്യുമന്ത്രി കെ.രാജൻ ഇതിൽ അതൃപ്തി അറിയിച്ചു.അതോടെയാണ് ആരോഗ്യ വകുപ്പിലേക്ക് മാറ്റിയത്. ഹനീഷിൻ്റെ റിപ്പോർട്ട് സർക്കാരിനെതിരെയാണെന്നാണ് മനസിലാക്കുന്നത്. വ്യവസായ വകുപ്പിൽ ചുമതലയേൽക്കുന്ന പുതിയ സെക്രട്ടറിയായിരിക്കും ഇനി റിപ്പോർട്ട് സമർപ്പിക്കുകയെന്ന് മനസിലാക്കുന്നു.


എ.ജി.ഓഡിറ്റ് പ്രതികൂലമാകാതിരിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ഈ നീക്കം വിജയിച്ചിട്ടില്ല. കാരണം കേന്ദ്ര സർക്കാരിൻ്റെ സ്കാനർ ഇതിൽ പ്രവർത്തിക്കുന്നുണ്ട്.എ.ജി.സംസ്ഥാന സർക്കാരിന് അനുകൂല റിപ്പോർട്ട് നൽകിയാൽ എ.ജിക്ക് പണി കിട്ടും എന്നതാണ് ഇന്നത്തെ സാഹചര്യം.


എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം പറഞ്ഞത് . ബന്ധം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ ബെനാമികളും വൻകിടക്കാരും അരങ്ങുതകർക്കുന്നു. അവരാണ് ഭരണം നിയന്ത്രിക്കുന്നത്. മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ല. അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു. ഐഎഎസുകാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദീകരിക്കുന്നു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.


എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമാണ്. താനുന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയെന്ന് തെളിഞ്ഞു. ആരോപണങ്ങൾ കെൽട്രോണിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചത്. തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കെൽട്രോൺ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുൻനിർത്തി വൻകിട പദ്ധതികൾ നടത്തരുതെന്ന് ഉത്തരവുണ്ട്. അതെല്ലാം കാറ്റിൽപ്പറത്തി. അന്ന് കെൽട്രോണിനെ മുന്നിൽ നിന്ന് നടത്തുന്ന അഴിമതികൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഐസക് ഇപ്രകാരം ഉത്തരവിറക്കിയത്.


എഐ ക്യാമറ സ്ഥാപിക്കാനുള്ള ചുമതല കെൽട്രോണിനെ ഏൽപ്പിച്ചത് പൊതുമേഖലാ സ്ഥാപനമായത് കൊണ്ടാണ്. കെൽട്രോൺ എസ്ആർഐടി ടെണ്ടർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗുജറാത്ത് ഇൻഫോടെകിനെ ക്വാളിഫിക്കേഷൻ ഇല്ലെന്ന് പറഞ്ഞ് ടെണ്ടറിൽ നിന്ന് തള്ളി. അക്ഷര ഇൻഫോടെക്, അശോക ഇൻഫോടെക്, എസ്ആർഐടിയും പങ്കെടുത്തു. ഈ മൂന്ന് കമ്പനികളും പരസ്പരം ബന്ധമുള്ള കമ്പനികളാണ്. എസ്ആർഐടിക്ക് കരാർ കിട്ടാനുള്ള ഇടപെടലാണ് മറ്റുള്ളവർ നടത്തിയത്. കെൽട്രോൺ കൺസൾട്ടന്റാണ്. അവർക്ക് പർച്ചേസ് പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന് കമ്പനികളുടെ ടെണ്ടർ നൽകിയതും ഒരു കമ്പനിയാണെന്ന് കരുതേണ്ടിയിരിക്കുന്നു. മൂന്ന് ടെണ്ടർ നൽകുന്നത് തങ്ങൾക്ക് താത്പര്യമുള്ള കമ്പനിയെ അംഗീകരിക്കാൻ വേണ്ടിയാണ്.

 

 

 


സ്വന്തമായി പണം മുടക്കാനില്ലാത്ത, ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഇല്ലാത്ത കമ്പനിക്ക് എന്തിനാണ് കെൽട്രോൺ കരാർ കൊടുത്തതെന്നാണ് ചോദ്യം .86 കോടിക്ക് തീരാവുന്ന പദ്ധതിയാണ് ഉയർന്ന തുകയ്ക്ക് കരാർ കൊടുത്തത്. സ്വകാര്യ കമ്പനികൾക്ക് കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കി. രണ്ട് തവണ മന്ത്രിസഭ ചട്ടലംഘനം കണ്ടെത്തി മാറ്റിവെച്ച പദ്ധതിയാണിത്. മൂന്നാമത്തെ തവണ മോട്ടോർ വാഹന വകുപ്പ് സെക്രട്ടറിയുടെ ശുപാർശയുണ്ടെന്ന് പറഞ്ഞ് മന്ത്രിസഭ അനുമതി കൊടുത്തു.

 

രണ്ട് കേന്ദ്ര ഏജൻസികൾ കെൽട്രോണിൽ പരിശോധനക്ക് എത്തിയതിൽ സർക്കാർ പരിഭ്രാന്തരാണ്. അടുത്ത് വരുന്നത് ഇ.ഡിയാണെന്ന് മനസിലാക്കിയ പിണറായി അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്. മകൻ്റെ കല്യാണ വീട്ടുകാർ വിഷയത്തിൽ ആരോപണ വിധേയരായതിനാൽ മുഖ്യമന്ത്രിയുടെ പരിഭ്രാന്തി വർധിക്കുന്നു. എത്രയും വേഗം വിഷയത്തിൽ നിന്ന് ഊരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എന്നാൽ കേന്ദ്ര സർക്കാർ മുഖ്യമന്ത്രിയെ വിടുന്ന മട്ടില്ല. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് കേരളത്തിലെ ക്യാമറാ അഴിമതി അതീവ ഗൗരവമായി എടുത്തിരിക്കുന്നത്.ഇത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമാണെന്ന് മനസിലാക്കുന്നു.

 

ക്യാമറാ അഴിമതി ഉദ്യോഗസ്ഥരുടെയും കെൽട്രോണിറെയും ഗതാഗത കമ്മീഷണറേറ്റിൻ്റെയും തലയിൽ ചാരാനുള്ള ശ്രമങ്ങളും സജീവമാണ് .എന്നാൽ വകുപ്പു മന്ത്രിമാരായ പി.രാജീവും ആൻറണി രാജുവും കൈ ഏൽക്കാത്തതിനാൽ ഇത് വിജയിക്കുന്നില്ല. ഗതാഗത വകുപ്പിലെയും വ്യവസായ വകുപ്പിലെയും ഉദ്യോ

ഗസ്ഥർ ഇതിൽ നിരപരാധികളാണെന്ന് മനസിലാക്കുന്നു. മുഹമ്മദ് ഹനീഷിൻെറ സ്ഥാന മാറ്റം ഇതിന് ഉദാഹരണമാണ്. ചോദ്യം ചെയുന്നവരെയെല്ലാം പുറത്താക്കുന്ന പിണറായിയുടെ പഴയ രീതിയാണ് ഇപ്പോഴും തുടരുന്നത്.

 

കേന്ദ്രത്തിൽ സ്വാധീനം ചെലുത്തി തലയൂരാനുള്ള ശ്രമങ്ങളും വിജയിക്കുന്നില്ല. 2024 ൽ ലോകസഭാ ഇലക്ഷൻ നടക്കാനിരിക്കെ കേന്ദ്ര സർക്കാർ പിണറായിയോട് ഒരുതരത്തിലും അടുക്കുന്നില്ല. പിണറായിയെ ആരോപണങ്ങൾ കൊണ്ട് മൂടി പുറത്താക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. അതിന് കിട്ടിയ പുതിയ ആയുധമാണ് നിർമ്മിത ബുദ്ധി കാമറകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (56 minutes ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (1 hour ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (5 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (6 hours ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (6 hours ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (6 hours ago)

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര  (7 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (10 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (10 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (10 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (10 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (10 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (10 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (11 hours ago)

Malayali Vartha Recommends