തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു

നെടുമങ്ങാട് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്നയുവതി മരിച്ചു. ഒപ്പം പൊള്ളലേറ്റ ഭര്‍ത്താവ് സജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തേക്കട സ്വദേശി സൗമ്യ (32) ആണ് മരിച്ചത്. ആനാട് പഞ്ചായത്തിലെ വട്ടര്‍ത്തലയിലെ വാടകവീട്ടിലാണ് മൂന്നു വയസുള്ള കുഞ്ഞിനൊപ്പം ഇവര്‍ താമസിച്ചിരുന്നത്.
10ന് വൈകിട്ട് ദമ്പതികള്‍ വീട്ടില്‍ ഒരുമിച്ചുള്ള സമയത്താണ് തീപിടിത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ വീടിനുള്ളില്‍നിന്നു പുറത്തേക്കു വന്നു മുറ്റത്തെ കിണറ്റില്‍ ചാടുകയായിരുന്നു. തുടര്‍ന്ന് സജിയും ബന്ധുക്കളും ചേര്‍ന്ന് സൗമ്യയെ കിണറ്റില്‍നിന്നു പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ രാത്രിയോടെയാണ് സൗമ്യ മരിച്ചത്. ഒരു മാസം മുന്‍പാണ് സജി വിദേശത്തുനിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. എന്താണു തീപിടിത്തത്തിനു കാരണമെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നു നെടുമങ്ങാട് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























