കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മേവറം സെയ്ദലി മന്‍സിലില്‍ എസ്.ഷംനാദിന്റെ മകന്‍ എസ്.സെയ്ദലി (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3.20ന് ചിന്നക്കട ഹെഡ്‌പോസ്റ്റ് ഓഫിസിനും ബസ് കാത്തിരിപ്പു കേന്ദ്രത്തിനും ഇടയിലാണ് അപകടം ഉണ്ടായത്.
ചിന്നക്കടയിലെ മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനായ സെയ്ദലി സഞ്ചരിച്ച ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കുമായി ബസിനടിയില്‍ കുടുങ്ങിപ്പോയ സെയ്ദലിയെയും വലിച്ചിഴച്ച് 10 മീറ്ററോളം ബസ് മുന്നോട്ടു നീങ്ങി. കണ്ടു നിന്നവര്‍ ബഹളം വച്ചതോടെയാണ് ബസ് നിര്‍ത്തിയത്. അപകടം വരുത്തിയ ബസിലെ ഡ്രൈവര്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.
ബസിനടിയില്‍ രക്തത്തില്‍ കുളിച്ചു കിടന്ന സെയ്ദലിയെ ഓടിക്കൂടിയ തെരുവു കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്തേക്ക് എടുത്തത്. വയറിനും കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ സെയ്ദലിയെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസാണ് ബൈക്കില്‍ ഇടിച്ചത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍ ഷാജഹാനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് ഈസ്റ്റ് പൊലീസ് കേസെടുത്തു. സെയ്ദലിയുടെ അമ്മ: ബീവി ജാന്‍, സഹോദരന്‍: അക്ബര്‍ഷാ.
https://www.facebook.com/Malayalivartha

























