പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളിയായി ജീവിക്കേണ്ടി വന്ന ഗൃഹനാഥനെ ഒടുവില്‍ കൊയിലാണ്ടി പോക്‌സോ കോടതി കുറ്റ വിമുക്തനാക്കി. പത്തു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയായ ബാലുശ്ശേരി പൂനത്ത് ഈക്കകുന്നുമ്മല്‍ മമ്മദിനാണ് ഒടുവില്‍ നീതി ലഭിച്ചത്. 2022 മാര്‍ച്ചിലാണ് മമ്മദിനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 83 ദിവസം റിമാന്‍ഡില്‍ കഴിയേണ്ടി വന്നു. പിന്നീട് ജാമ്യം കിട്ടിയെങ്കിലും സ്വന്തം വീട്ടില്‍ പോകാനായില്ല.
വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നുവെന്നു കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് കോടതി മമ്മദിനെ വെറുതെ വിട്ടത്. മുത്തശ്ശി എഴുതി നല്‍കിയ പരാതിയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു. ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും നിര്‍ണായകമായി. ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെ അഭിഭാഷകനായ കെ.പി.പ്രബീഷ് കുമാറാണ് ഇ.കെ.മമ്മദിനു വേണ്ടി കോടതിയില്‍ ഹാജരായത്.
https://www.facebook.com/Malayalivartha

























