തല്ലി തോൽപ്പിക്കാമെന്ന് മസ്‌ക്..എങ്കിൽ സ്ഥലം പറയെടാ എന്ന് സക്കര്‍ബര്‍ഗ്; ഇതാര് അരിശുമൂട്ടില്‍ മസ്ക്കും തൈപ്പറമ്പില്‍ സക്കര്‍ബര്‍ഗുമോ എന്ന് ട്രോളന്മാർ
ലോകത്തിലെ തന്ന ഏറ്റവും സമ്പന്നരും തങ്ങളുടെ മേഖലയില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുകയും ചെയ്യുന്ന രണ്ടു പേരാണ് ഇലോണ്‍ മസ്‌ക്കും മാര്‍ക്ക് സക്കര്‍ബര്‍ഗും. ഇരുവരും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്ത പല വാര്‍ത്തകളും നാം ഇതിനോടകം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ ഇവര്‍ രണ്ടുപേരും ശരിക്കും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ പോവുകയാണ്. മനസിലായില്ലേ. അതെ ഇരുവരും ഇടിക്കൂട്ടില്‍ പരസ്പ്പരം ഏറ്റുമുട്ടാനൊരുങ്ങുകയാണ്.
വ്യാവസായിക രംഗത്തെ വലിയ എതിരാളികളാണ് സ്‌പേസ് എക്‌സ്, ട്വിറ്റര്‍ കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കും, മെറ്റ പ്ലാറ്റ്‌ഫോംസിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും. വിവിധ മേഖലകളില്‍ അഭിപ്രായ വ്യത്യാസങ്ങളുള്ളവര്‍. ഇടക്കിടെ ഓണ്‍ലൈന്‍ വഴി വാക് പോര് നടത്തുന്നവര്‍. എന്നാല്‍ ഇപ്പോഴിതാ ഇരുവരും തമ്മില്‍ പുതിയൊരു വാക്‌പോരാട്ടം നടക്കുകയാണ്.
ഇത്തവണ പരസ്യമായ വെല്ലുവിളികളാണെന്ന് മാത്രം. ടെക് ശതകോടീശ്വരൻമാരായ ട്വിറ്ററിലെ എലോൺ മസ്‌കും ഫേസ്ബുക്കിലെ മാർക്ക് സക്കർബർഗും ചരിത്രപരമായ എംഎംഎ കേജ് ഫൈറ്റിൽ പങ്കെടുക്കുമെന്നാണ് പറയുന്നത് . 52 കാരനായ മസ്‌ക്കും 39 കാരനായ സക്കര്‍ബര്‍ഗും തമ്മില്‍ കൊമ്പുകോര്‍ത്താല്‍ ആരാകും വിജയിക്കുകയെന്നു കാണാന്‍ കാത്തിരിക്കുകയാണ് ലോകം.
ഇലോണ്‍ മസ്‌ക് പങ്കുവെച്ച പുതിയ ട്വീറ്റാണ് തുടക്കം. സക്കര്‍ബര്‍ഗുമായി ഒരു കേജ് ഫൈറ്റിന് തയ്യാറാണെന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. ഈ വെല്ലുവിളി ഏറ്റെടുത്ത സക്കര്‍ബര്‍ഗ് 'സ്ഥലം പറയൂ' എന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു. മസ്‌കിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ഈ മറുപടി.
പിന്നാലെ മസ്‌കിന്റെ മറുപടിയെത്തി. 'വെഗാസ് ഒക്ടാഗണ്‍'. ലാസ് വെഗാസില്‍ നടക്കുന്ന അള്‍ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പിന്റെ വേദിയാണ് വെഗാസ് ഒക്ടഗണ്‍.
ട്വിറ്ററിന് ഒരു എതിരാളി എന്ന നിലയില്‍ സക്കര്‍ബര്‍ഗ് പുതിയ ഒരു സംവിധാനം കൊണ്ട് വരാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയത്... .ആപ്പുകളുടെ ലോകത്ത് മെറ്റയുടെ ആധിപത്യത്തെക്കുറിച്ചുള്ള തന്റെ ആശങ്കകൾ മസ്‌ക് പ്രകടിപ്പിച്ചു.
ത്രെഡ്സ് എന്ന ട്വിറ്റര്‍ എതിരാളിയുമായി വരാന്‍ മെറ്റ പദ്ധതിയിടുന്നു എന്ന വാര്‍ത്തയോട് എലോണ്‍ പ്രതികരിച്ചതോടെയാണ് മസ്‌കും സക്കര്‍ബര്‍ഗും തമ്മിലുള്ള കളിയായ തമാശ ആരംഭിച്ചത്. മാർക്ക് സക്കർബർഗിന് ജിയു ജിത്സു അറിയാമെന്നതിനാൽ മസ്ക് ശ്രദ്ധിക്കണമെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് തമാശയായി മറുപടി നൽകി. അതെ തുടർന്നാണ് മസ്‌ക് സക്കര്‍ബര്‍ഗുമായി ഒരു കേജ് ഫൈറ്റിന് തയ്യാറാണ് എന്ന് ട്വീറ്റ് ചെയ്തത് ".
സ്‌കിന്റെ വെല്ലുവിളികളും കളിയാക്കലുമൊക്കെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് പരിചിതമാണ്. എന്നാല്‍ അതിനോട് സക്കര്‍ബര്‍ഗ് ഈ വിധത്തില്‍ പ്രതികരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സക്കര്‍ബര്‍ഗിന്റെ മറുപടി വന്നത് ഇന്‍സ്റ്റഗ്രാമില്‍ ആയതിനാല്‍ മസ്‌ക് ഇത് കണ്ടിരുന്നില്ല.
ഒരു ട്വിറ്റര്‍ യൂസര്‍ ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് മസ്‌കിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അങ്ങനെയാണെങ്കില്‍ താനും റെഡിയാണ് എന്നാണ് മസ്‌ക് ഇതിനോട് പ്രതികരിച്ചത്. ഇതോടെ രണ്ട് പ്രമുഖ സാമൂഹിക മാധ്യമങ്ങളുടെ തലവന്മാരുടെ വാക്കുകള്‍കൊണ്ടുള്ള പോരാട്ടം കായികമായ ശക്തിപരീക്ഷണത്തിലേക്ക് എത്തുമോയെന്നും തര്‍ക്കങ്ങള്‍ ഇടിച്ച് തീര്‍ക്കുമോ എന്നുമുള്ള ചോദ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ത്തന്നെ പ്രത്യക്ഷപ്പെടുകയായിരുന്നു.
തന്റെ കയ്യില്‍ ഒരു പ്രത്യേക അടവുണ്ടെന്നും ദി വാല്‍റസ് എന്നാണ് താന്‍ അതിനെ വിളിക്കുന്നതെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. എതിരാളിയുടെ മുകളില്‍ ഒന്നും ചെയ്യാതെ അങ്ങ് കിടക്കും. ഇതിനും സക്കര്‍ബര്‍ഗ് മറുപടി നല്‍കി താന്‍ ബ്രസീലിയന്‍ ആയോധന കലയായ ജിയു ജിറ്റ്‌സു പരിശീലിക്കുന്ന വീഡിയോയാണ് സക്കര്‍ബര്‍ഗ് പങ്കുവെച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് അവതരിപ്പിച്ച ജൂഡോയുടെ പരിഷ്‌ക്കരിച്ച രൂപത്തിൽ നിന്നാണ് ഈ ശൈലി വികസിച്ചത്, ബ്രസീലിയൻ ജിയു-ജിറ്റ്സു പോലെയുള്ള ആയോധന കലകൾ പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടാണ്.കൊറോണ വൈറസ് പാൻഡെമിക് സമയത്ത് താൻ ആയോധനകല പഠിക്കാൻ തുടങ്ങിയെന്ന് 38 കാരനായ ടെക് കോടീശ്വരൻ പറയുന്നത് .
ഇക്കഴിഞ്ഞ മെയ് മാസത്തിൽ തന്റെ ആദ്യ ജിയു-ജിറ്റ്‌സു ആയോധനകല ടൂർണമെന്റിൽ പങ്കെടുത്ത് വെള്ളിയും സ്വർണ്ണവും സക്കര്‍ബര്‍ഗ് നു ലഭിച്ചിരുന്നു.. ഗറില്ല ജിയു ജിറ്റ്‌സു ടീമിനായി മെഡലുകൾ നേടിയതായി പ്രഖ്യാപിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ സക്കർബർഗ് തന്റെ സന്തോഷം പ്രകടിപ്പിച്ചിരുന്നു
എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനികള്‍ ഔദ്യോഗികനമായ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. അതായത് ഇരുവരും തമ്മില്‍ കാര്യമായി പറയുകയാണോ എന്ന് വ്യക്തമല്ല.
ശാരീരികക്ഷമതയുടെ കാര്യത്തില്‍ ഇരുവരും തികച്ചും വ്യത്യസ്തരാണ്. മസ്‌കിന് 51 വയസുണ്ട്. അത്യാവശ്യം തടിമിടുക്കും നല്ലപൊക്കവുമുള്ള മസ്‌ക് കാഴ്ചയില്‍ ആരോഗ്യവാന്‍ തന്നെയാണ്. മറുവശത്ത് മാര്‍ക്ക് സക്കര്‍ബര്‍ഗ് കുറച്ചുകൂടി ചെറുപ്പമാണ്. 39 വയസുള്ള സക്കര്‍ബര്‍ഗ് കാഴ്ചയില്‍ മസ്‌കിനെക്കാള്‍ ചെറുതാണ്. എന്നാല്‍ ജിയുജിറ്റ്സു ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും പരിശീലിക്കുകയും ചെയ്യുന്നയാളാണ് സക്കര്‍ബര്‍ഗ്.
'മര്‍ഫ് ചലഞ്ച്' പോലുള്ള തീവ്രമായ വ്യായാമങ്ങള്‍ നടത്താറുള്ള സക്കര്‍ബര്‍ഗ് തന്റെ വ്യായാമങ്ങളിലൂടെയും ശാരീരിക ക്ഷമതയിലൂടെയും മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇടിനടന്നാല്‍ ആയോധന പഠനം നടത്തിയിട്ടുള്ള സക്കര്‍ബര്‍ഗിന് തന്നെയാണ് വിജയസാധ്യത എന്നാണ് കൂടുതല്‍ പേരും വിശ്വസിക്കുന്നത്. അതേസമയം കണക്കുകൂട്ടലുകള്‍ പലതും നടക്കുന്നുണ്ടെങ്കിലും തമാശയായിട്ടുള്ള വെല്ലുവിളികള്‍ക്കപ്പുറം, ശരിക്കും ഇവരുടെ ഇടി നടക്കുമോ എന്നതില്‍ തീരുമാനം ആയിട്ടില്ല.
എന്നാല്‍ സക്കര്‍ബര്‍ഗും മസ്‌കും പറയുന്നത് കാര്യമായെങ്കില്‍ അത് എംഎംഎയുടെ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്നും. ലോകം കണ്ട ഏറ്റവും വലിയ പോരാട്ടം ആയിരിക്കും അതെന്നും ഇവരുടെ വാക് പോര് കേട്ട യുഎഫ്സി പ്രസിഡന്റ് ഡാന വൈറ്റ് പറഞ്ഞു. ഏതായാലും മലയാളി ട്രോളന്മാരും മസ്‌ക്കിന്റെയും സുക്കര്‍ബെര്‍ക്കിന്റെയും തമ്മിലടി ഏറ്റെടുത്തിട്ടുണ്ട്.
. ഇലോൺ മസ്‌കും മാർക്ക് സക്കർബർഗും തങ്ങളുടെ 'കേജ് ഫൈറ്റ്' സംബന്ധിച്ച് കാര്യമായിത്തന്നെ പറഞ്ഞതാണെന്നാണ് വൈറ്റ് പറയുന്നത് . താൻ എലോണിനോടും മസ്‌കിനോടും സംസാരിചിരുന്നുവെന്നും അവർ റിങ്ങിൽ പ്രവേശിക്കാൻ തയ്യാറാണെന്ന് തോന്നുന്നുവെന്നും വൈറ്റ് അവകാശപ്പെടുന്നുമുണ്ട് . ലോക ചരിത്രത്തിലെ എക്കാലത്തെയും വലിയ പോരാട്ടമായിരിക്കും ഇതെന്ന് വൈറ്റ് പ്രഖ്യാപിക്കുന്നു..ഈ പോരാട്ടം നടക്കുകയാണെങ്കിൽ അതിൽനിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് വൈറ്റ് പ്രഖ്യാപിച്ചു ..
മലയാളി ട്രോളന്മാര്‍ മാത്രമല്ല ഇംഗ്ലീഷ് ട്രോളന്മാരും ഇരുവരുടെയും തമ്മിലടിയെ ട്രോളുന്നുണ്ട്. നിരവധി ട്രോളുകളാണ് ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും നിറയുന്നത്. ഏതായാലും ഈ അരിശുമൂട്ടില്‍ മസ്ക്കും തൈപ്പറമ്പില്‍ സക്കര്‍ബര്‍ഗും തമ്മില്‍ അടി പിടികൂടുമ്പോള്‍ ആര് വിജയിക്കുമെന്ന് കാത്തിരുന്ന്കാണാം.
https://www.facebook.com/Malayalivartha