Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ച കറാച്ചിയിലെ ആശുപത്രിയുടെ പേര് പുറത്ത്:- ആശുപത്രിയിൽ കഴിയുന്നത് അഞ്ജാതനായി...

21 DECEMBER 2023 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കുപ്രസിദ്ധ അധോലോക ഗുണ്ടാതലവൻ ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ച കറാച്ചിയിലെ ആശുപത്രിയുടെ പേര് പുറത്ത് വിട്ട്, ദേശീയ മാധ്യമം. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദാവൂദിനെ കഴിഞ്ഞയാഴ്ച കറാച്ചിയിലെ "ദി ആഗാ ഖാൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചതെന്ന് ഇന്ത്യാ ടിവി വൃത്തങ്ങൾ, പുറത്ത് വിട്ടു. ഇത് കൂടാതെ, ദാവൂദിന് പലതരത്തിലുള്ള പരിശോധനകൾ നടക്കുന്നുണ്ടെന്നും, പിഎൻഎസ് ഷിഫ ആശുപത്രിയിലേയ്ക്ക് ദാവൂദിനെ കൊണ്ടുപോകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതിവിദഗ്ധമായ ചികിത്സ ലഭിക്കുന്ന പാക്കിസ്ഥാനിലെ പ്രശസ്തമായ ആശുപത്രിയിൽ മറ്റൊരു പേരിലാണ് ദാവൂദിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

ഗുണ്ടാതലവന്റെ റെക്കോർഡ് പോലും ആർക്കും ലഭിക്കാത്ത വിധം പാകിസ്ഥാൻ സർക്കാർ സംരക്ഷിക്കുകയാണ്. രണ്ട് ആശുപത്രികളിലും ദാവൂദിന്റെ പേര് പരാമർശിച്ചിട്ടില്ല. വിഷം കഴിച്ച് ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാക് മാധ്യമപ്രവർത്തകൻ അവകാശപ്പെട്ടിരുന്നു. ദാവൂദ് ഇബ്രാഹിമിനെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ടെന്നും കറാച്ചിയിലെ ആശുപത്രിയിൽ മരണത്തോട് മല്ലിട്ട് അജ്ഞാത രോഗിയായി, തുടരുകയാണെന്നും പാക് മാധ്യമപ്രവർത്തകൻ അർസൂ കാസ്മി 'എക്‌സ്' പോസ്റ്റിൽ പറഞ്ഞിരുന്നു.

ഈ വാർത്ത സ്ഥിരീകരിക്കാൻ പാക്കിസ്ഥാനിൽ ആർക്കും ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ഈ വാർത്ത സ്ഥിരീകരിക്കുകയോ അങ്ങനെ ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ താൻ കുഴപ്പത്തിലാകുമെന്ന് അർസൂ കാസ്മി പറഞ്ഞു. മോസ്റ്റ് വാണ്ടഡ് ഭീകരനും ഡി-കമ്പനി തലവനുമായ ദാവൂദ് ഇബ്രാഹിം ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ ആളാണ്. 1993ൽ മുംബൈയിൽ നടന്ന സ്‌ഫോടന പരമ്പരയുടെ സൂത്രധാരനായിരുന്നു ദാവൂദ് ഇബ്രാഹിം. സ്‌ഫോടനം നടത്തിയ ശേഷം ഇയാൾ ഇന്ത്യ വിട്ട് ദുബായിലേക്ക് രക്ഷപ്പെട്ടു.

 

ഇതിനുശേഷം ദാവൂദ് പാക്കിസ്ഥാൻ താവളമാക്കി. അവിടെ കുടുംബത്തോടൊപ്പം താമസമാക്കിയതായി പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. ഭീകരാക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കരാർ കൊലപാതകം, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്കെതിരെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2003ൽ ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. 2011-ൽ, എഫ്ബിഐയും ഫോബ്‌സും തയ്യാറാക്കിയ പട്ടികയിൽ പിടികിട്ടാപ്പുള്ളിയായ ലോകത്തിലെ മൂന്നാമത്തെ ഭീകരനാണ് ദാവൂദ്.

ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ സുബിന സരീൻ എന്ന മെഹ്ജബീന്റെ പേരിലുള്ള ടെലിഫോൺ ബില്ലും ദാവൂദിന്റെ നിരവധി പാസ്പോർട്ടുകളും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ദാവൂദിന്റെ ഭാര്യ മെഹ്ജബീൻ ഡി കമ്പനിയുടെ പ്രവർത്തനങ്ങളിൽ സജീവമാണെന്നും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻകാരിയാണ് ദാവൂദിന്റെ രണ്ടാം ഭാര്യ. ദാവൂദിന്റെ മൂത്ത മകൾ മഹ്റൂഖ് ഇബ്രാഹിമിനെ വിവാഹം ചെയ്തിരിക്കുന്നത് മുൻ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകനാണ്. ദാവൂദിന്റെ രണ്ടാമത്തെ മകൾ മഹ്റീൻ കല്യാണം കഴിച്ചത് പാക് വംശജനായ അമേരിക്കൻ വ്യവസായിയായ അയൂബിനെയാണ്.

 

പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും ദാവൂദിന് ഒളിത്താവളങ്ങളുണ്ട്. ദാവൂദിന്റെ വരുമാനത്തിന്റെ 30 ശതമാനവും പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് നൽകാമെന്ന കരാറും ഇവർ തമ്മിലുണ്ടാക്കി. 2013ൽ ലഷ്‌കർ ഇ ത്വയ്യബ ഭീകരൻ അബ്ദുൾ കരീം തുണ്ടയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ പാകിസ്ഥാനോട് കൈമാറാൻ ആവശ്യപ്പെട്ട ഭീകരരിൽ ഒരാളാണ് തുണ്ട. ഇതിനിടെ ഡി-കമ്പനിയെ മുംബയ് പൊലീസ് തുടച്ചു നീക്കി. ഇതിനിടെ ദാവൂദ് തന്റെ പെൺമക്കളെ പാകിസ്ഥാനിലെ പ്രമുഖരുടെ മക്കളുമായി വിവാഹം കഴിപ്പിച്ചതും ചർച്ചയായി.

 

കറാച്ചി, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ നിയമാനുസൃത ബിസിനസുകളിൽ നിന്ന് ദാവൂദിന് വരുമാനം ലഭിക്കുന്നുണ്ട്. ഇതിന്റെയെല്ലാം പങ്ക് പാകിസ്ഥാന് ലഭിക്കുന്നുണ്ടെന്നാണ് വിവരം. ദാവൂദിനെ ഒക്ടോബറിൽ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ അഡീഷണൽ ഡയറക്ടർ ജനറലാക്കിയതായും ചില റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ കുറേ ദശകങ്ങളായി പാകിസ്ഥാന് നൽകിയ സേവനങ്ങൾക്കുള്ള അംഗീകാരമായാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി  (44 minutes ago)

യുവ സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു.... 28 വയസായിരുന്നു, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ചെന്നൈയില്‍ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു  (59 minutes ago)

സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേ  (1 hour ago)

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (7 hours ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (7 hours ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (8 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (8 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (8 hours ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (8 hours ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (8 hours ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (9 hours ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (9 hours ago)

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?  (10 hours ago)

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (10 hours ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (10 hours ago)

Malayali Vartha Recommends