Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഷ്യകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യ ഇന്ന് ആദ്യ കളിക്കിറങ്ങും

18 SEPTEMBER 2018 09:15 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ ഇന്ന് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമന്റെില്‍ ആദ്യ കളിക്കിറങ്ങും. ഗ്രൂപ് റൗണ്ടിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ചൊവ്വാഴ്ച കുഞ്ഞന്മാരായ ഹോങ്കോങ്ങിനെയാണ് നേരിടുക. ഏറെ നാളുകള്‍ക്കുശേഷം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യപാകിസ്താന്‍ മത്സരം ബുധനാഴ്ചയാണ്. വിശ്രമം നല്‍കിയ വിരാട് കോഹ്‌ലിക്കു പകരം നായകക്കുപ്പായമണിയുന്ന രോഹിത് ശര്‍മക്കും കൂട്ടര്‍ക്കും അസോസിയേറ്റ് രാജ്യങ്ങളുമായി മികച്ച റെക്കോഡുള്ളതിനാല്‍ തന്നെ ഹോങ്കോങ്ങിനെതിരായ മത്സരം കടുപ്പമേറില്ലെന്നു വേണം കരുതാന്‍.
ഹോങ്കോങ്ങാവട്ടെ, ആദ്യ കളിയില്‍ പാകിസ്താനോട് തകര്‍ന്നാണ് വരുന്നത്. അടുത്തടുത്ത ദിവസങ്ങളില്‍ രണ്ടു മത്സരങ്ങള്‍ കളിക്കാനുള്ള ഇന്ത്യക്ക് ടീം കോംബിനേഷന്‍ ഉറപ്പുവരുത്തുകയെന്നതാണ് പ്രധാന വെല്ലുവിളി. മധ്യനിരയുടെ സ്ഥിരതയില്ലായ്മയാണ് ഏറെ നാളായി ഇന്ത്യയെ അലട്ടുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിനുമുമ്പ് മധ്യനിര ശക്തിപ്പെടുത്തേണ്ടതുണ്ട്. കോഹ്‌ലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ആരിറങ്ങുമെന്നത് നിര്‍ണായകമാവും. ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അമ്പാട്ടി റായുഡു, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ആര്‍ക്കൊക്കെ അവസരം ലഭിക്കുമെന്ന് പറയാനാവില്ല. ഓപണിങ്ങില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, മധ്യനിരയില്‍ എം.എസ്. ധോണി എന്നിവര്‍ മാത്രമാണ് സ്ഥാനമുറപ്പുള്ളവര്‍.

ചെറിയ ഇടവേളക്കുശേഷം ജസ്പ്രീത് ബുംറഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്‌യുസ്‌വേന്ദ്ര ചഹല്‍ ബൗളിങ് ദ്വയങ്ങള്‍ വീണ്ടും ആക്രമണത്തിനെത്തും. പാകിസ്താന്റെ മുന്നില്‍ 116 റണ്‍സിന് മുട്ടുമടക്കിയ ഹോങ്കോങ് ബാറ്റ്‌സ്മാന്മാര്‍ക്ക് ഈ ബൗളര്‍മാര്‍ക്കു മുന്നില്‍ എത്രസമയം പിടിച്ചുനില്‍ക്കാനാകുമെന്നതാണ് കാര്യം. മുമ്പ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയ പാകിസ്താനും അപരിചിതരാണ് കൈക്കുഴ സ്പിന്നര്‍മാരായ കുല്‍ദീപും ചഹലും. പരിക്കു മാറി തിരിച്ചെത്തുന്ന ഭുവിക്കും മികച്ച പ്രകടനത്തിനാണ് സാധ്യതയുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (13 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (37 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (55 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (16 hours ago)

Malayali Vartha Recommends