Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഷ്യ കപ്പിലെ ആവേശകരമായ മല്‍സരത്തില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് 26 റണ്‍സ് ജയം

19 SEPTEMBER 2018 08:45 AM IST
മലയാളി വാര്‍ത്ത

ഏഷ്യ കപ്പിലെ ആവേശകരമായ മല്‍സരത്തില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് 26 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങിന് നിശ്ചിത 50 ഓവറില്‍ 258 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഒരു ഘട്ടത്തില്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഹോങ്കോങ്ങിന് സാധിച്ചുവെങ്കിലും മല്‍സരത്തിന്റെ സമ്മര്‍ദ്ദം മറികടക്കാന്‍ അവര്‍ക്കായില്ല. നിസ്മത് ഖാന്‍(92) അസുമാന്‍ രാത്(72) എന്നിവര്‍ ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഹോങ്കോങ്ങിനായി നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 174 റണ്‍സ് അടിച്ചുകൂട്ടി.

എന്നാല്‍ അനുസ്മാന്‍ രാതിനെ പുറത്താക്കി കുല്‍ദീപ് യാദവ് ഇന്ത്യയെ മല്‍സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. നിസാമത് ഖാന്‍ അഹമ്മദിന്റെ പന്തില്‍ പുറത്തായതോടെ മല്‍സരത്തിലെ ഹോങ്കോങ്ങിന്റെ പിടി അയഞ്ഞു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ ഹോങ്കോങ്ങിനെ സമ്മര്‍ദത്തിലാക്കി.

ഇന്ത്യക്കായി ഖലീല്‍ അഹമ്മദ് യൂസവേന്ദ്ര ചാഹല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ശിഖര്‍ ധവാന്റെ സെഞ്ച്വറിയുടെ (127) കരുത്തിലാണ് ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ അമ്പാട്ടി റായുഡുവാണ് (60) ധവാന് പിന്തുണയേകിയത്.

ദിനേശ് കാര്‍ത്തിക് (33), കേദാര്‍ ജാദവ് (28 നോട്ടൗട്ട്), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (23) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. എം.എസ്. ധോനി (0), ഭുവനേശ്വര്‍ കുമാര്‍ (9), ശാര്‍ദുല്‍ ഠാകുര്‍ (0) എന്നിവര്‍ തിളങ്ങിയില്ല. കുല്‍ദീപ് യാദവ് (0) കേദാറിനൊപ്പം പുറത്താവാതെ നിന്നു.ആദ്യ മൂന്ന് വിക്കറ്റ് കൂട്ടുകെട്ടുകളാണ് ഇന്ത്യക്ക് അടിത്തറയേകിയത്. ആദ്യ വിക്കറ്റില്‍ ധവാനും രോഹിതും 45ഉം രണ്ടാം വിക്കറ്റില്‍ ധവാനും റായുഡുവും 116ഉം മൂന്നാം വിക്കറ്റില്‍ ധവാനും കാര്‍ത്തികും 79ഉം റണ്‍സ് ചേര്‍ത്തു.

എന്നാല്‍, 41ാം ഓവറില്‍ സ്‌കോര്‍ 240ല്‍ എത്തിയപ്പോള്‍ ധവാന്‍ പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിങ് റേറ്റ് കുറഞ്ഞു. പിന്നീടുള്ള 56 പന്തുകളില്‍ 45 റണ്‍സ് മാത്രമേ ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാനായുള്ളൂ. അതിനിടെ ധോണി, കാര്‍ത്തിക്, ഭുവനേശ്വര്‍, ശാര്‍ദുല്‍ എന്നിവരുടെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിലില്ലാതിരുന്നതോടെ ആറാം നമ്പറില്‍ കേദാറിനുശേഷം ബാറ്റ് ചെയ്യാനറിയുന്നവര്‍ ഇല്ലാത്തതും തിരിച്ചടിയായി.

ഹോങ്കോങ്ങിനായി സ്പിന്നര്‍മാരായ കിന്‍ചിറ്റ് ഷാ മൂന്നും ഇഹ്‌സാന്‍ ഖാന്‍ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മീഡിയം പേസര്‍മാരായ ഇഹ്‌സാന്‍ നവാസും ഐസാസ് ഖാനും ഓരോ വിക്കറ്റെടുത്തു. 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (13 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (37 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (55 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (16 hours ago)

Malayali Vartha Recommends