Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ പാകിസ്താനെ ഒമ്പത് വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ

24 SEPTEMBER 2018 08:13 AM IST
മലയാളി വാര്‍ത്ത

ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ പാകിസ്താനെ ഒമ്പത് വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ. ഇന്നലെ ദുബായിയിലെ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ ഏഴ് വിക്കറ്റ്് നഷ്ടത്തില്‍ 237 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പത്ത് ഓവറും മൂന്നു പന്തും ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെഞ്ചുറി നേടിയ നായകന്‍ രോഹിത് ശര്‍മയും(111 നോട്ടൗട്ട്), ശിഖര്‍ ധവാനു(114)മാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 119 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളും സഹിതമാണ് രോഹിതിന്റെ 111. ധവാന്‍ 100 പന്തില്‍ നിന്ന് 16 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതമാണ്എ 114 റണ്‍സ് നേടിയത്. 12 റണ്‍സുമായി അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു.

ഒന്നാം വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത രോഹിത്ധവാന്‍ സഖ്യത്തിന്റെ പ്രകടനമാണ് ഇന്ത്യയുടെ കരുത്ത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 210 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധവാന്‍ പുറത്തായശേഷം അമ്പാട്ടി റായിഡുവിനെ കൂട്ടുപിടിച്ച് രോഹിത് ആദ്യം സെഞ്ചുറിയും പിന്നീട് വിജയവും കണ്ടെത്തി. ഇതിനിടെ ഏകദിനത്തില്‍ 7,000 റണ്‍സ് എന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു.


ഈ നേട്ടം കൈവരിക്കുന്ന ഒന്‍പതാമത്തെ മാത്രം ഇന്ത്യക്കാരനാണ് രോഹിത് ഇക്കാര്യത്തില്‍ ബ്രയാന്‍ ലാറ, മഹേള ജയവര്‍ധനെ, റോസ് ടെയ്‌ലര്‍ എന്നീ ഇതിഹാസ താരങ്ങള്‍ക്ക് ഒപ്പമെത്താനും രോഹിതിനായി. രാജ്യാന്തര ക്രിക്കറ്റില്‍ 300 സിക്‌സറുകള്‍ എന്ന നേട്ടവും ഇതിനിടെ രോഹിത് സ്വന്തമാക്കി. നേരത്തെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഷുഐബ് മാലിക്കിന്റെ മികച്ച ബാറ്റിങ്ങാണ് പാകിസ്താനെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. 58 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി തകര്‍ച്ചയിലേക്കു വഴുതിയ അവരെ നാലാം വിക്കറ്റില്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ മാലിക് ഒറ്റയ്ക്കു കരകയറ്റുകയായിരുന്നു.
ഏകദിനത്തിലെ 43ാം അര്‍ധസെഞ്ചുറി നേടിയ മാലിക് 90 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 78 റണ്‍സെടുത്താണ് മടങ്ങിയത്. 66 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 44 റണ്‍സെടുത്ത സര്‍ഫ്രാസ്, 21 പന്തില്‍ ഒരു ബൗണ്ടറിയും രണ്ടു സിക്‌സറുകളും സഹിതം 31 റണ്‍സ് നേടിയ ആസിഫ് അലി, 44 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 31 റണ്‍സ് നേടിയ ഫഖര്‍ സമാന്‍ എന്നിവരാണ് പാകിസ്താന്റെ മറ്റു സ്‌കോറര്‍മാര്‍.

ടോസ് നേടിയ പാക് നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ തകര്‍ന്നതു കാരണം ഇന്നലെ ഓപ്പണര്‍മാരായ ഇമാമുല്‍ ഹഖും ഫഖര്‍ സമാനും ചേര്‍ന്ന് പതിഞ്ഞ തുടക്കമാണ് അവര്‍ക്കു സമ്മാനിച്ചത്.

ഇതോടെ അഞ്ച് ഓവറില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത് 15 റണ്‍സ് മാത്രം. എന്നാല്‍ പതിയെ സ്‌കോറിങ് വേഗം ഉയര്‍ത്തി തുടങ്ങിയ ഉടന്‍ ഇന്ത്യ പ്രഹരിച്ചു. ഹഖിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ചാഹല്‍ ഇന്ത്യക്കു ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

രണ്ടാം വിക്കറ്റില്‍ 31 റണ്‍സ് ചേര്‍ത്ത സമാനും ബാബര്‍ അസമും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തിയെങ്കിലും അധികം വൈകാതെ സമാനും പുറത്തായി. 44 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്ത സമാന്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. തൊട്ടു പിന്നാലെ അസമും പുറത്തായി. 25 പന്തില്‍ ഒന്‍പതു റണ്‍സ് നേടിയ അസം ഇല്ലാത്ത റണ്ണിനോടി റണ്ണൗട്ടാകുകയായിരുന്നു.

ഇതോടെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയിലായ പാകിസ്താനെ നാലാം വിക്കറ്റില്‍ മാലിക്ക്സര്‍ഫ്രാസ് സഖ്യം മല്‍സരത്തിലേക്കു തിരിച്ചെത്തിക്കുകയായിരുന്നു.

നാലാം വിക്കറ്റില്‍ 107 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയ ഈ കൂട്ടുകെട്ട് തകര്‍ത്തത് സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. 66 പന്തില്‍ നാലു ബൗണ്ടറി സഹിതം 44 റണ്‍സെടുത്ത സര്‍ഫ്രാസിനെ കുല്‍ദീപ് രോഹിത് ശര്‍മയുടെ കൈകളില്‍ എത്തിച്ചു.

അധികം വൈകാതെ മാലിക്കിനെ ധോണിയുടെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറ അപകടമൊഴിവാക്കി. ഭുവനേശ്വര്‍ കുമാറിന്റെ ഒരു ഓവറില്‍ രണ്ടു സിക്‌സും രണ്ടു ബൗണ്ടറിയും നേടി ഭീഷണി സൃഷ്ടിച്ച ആസിഫ് അലിയെ യുസ്‌വേന്ദ്ര ചാഹല്‍ പുറത്താക്കിയതോടെ 250 റണ്‍സിനു മേല്‍ സ്‌കോര്‍ ചെയ്യാനുള്ള പാക് മോഹങ്ങള്‍ അസ്തമിച്ചു.

അവസാന ഓവറുകളില്‍ പാക്കിസ്ഥാനെ നിയന്ത്രിച്ചു നിര്‍ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയലക്ഷ്യം 238 റണ്‍സില്‍ ഒതുക്കുകയായിരുന്നു 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (15 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (33 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (53 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (16 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

Malayali Vartha Recommends