Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യക്ക് 174 റണ്‍സ് വിജയലക്ഷ്യം

21 NOVEMBER 2018 04:28 PM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മഴ കളിതടസപ്പെടുത്തിയപ്പോള്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 17 ഓവറില്‍ 174 ആയി പുനര്‍നിര്‍ണയിക്കുകയായിരുന്നു. 24 പന്തില്‍ നാലു പടുകൂറ്റന്‍ സിക്‌സുകളുടെ അകമ്പടിയോടെ 46 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെലാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. നാലാം വിക്കറ്റില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനൊപ്പം മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തത് 78 റണ്‍സാണ്.

മാക്‌സ്‌വെലിനു പുറമെ ഓപ്പണര്‍മാരായ ഡാര്‍സി ഷോര്‍ട്ട് (ഏഴ്), ആരോണ്‍ ഫിഞ്ച് (27), ക്രിസ് ലിന്‍ (37) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് രണ്ടും ജസ്പ്രീത് ബുമ്ര, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങിയപ്പോള്‍, ഖലീല്‍ അഹമ്മദ് മൂന്ന് ഓവറില്‍ 42 റണ്‍സ് വഴങ്ങി. ഫീല്‍ഡിങ്ങിലും അടിതെറ്റിയ ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ ക്യാച്ചും കൈവിട്ടു.

മഴ പെയ്യാന്‍ തുടങ്ങുമ്പോള്‍ 16.1 ഓവറില്‍ മൂന്നിന് 153 റണ്‍സ് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. എന്നാല്‍, മഴ നീണ്ടതോടെ മല്‍സരം 17 ഓവറാക്കി ചുരുക്കാന്‍ അംപയര്‍മാര്‍ തീരുമാനിച്ചതോടെ പിന്നീട് ഓസീസിനു നേരിടേണ്ടി വന്നത് അഞ്ചു പന്തുകള്‍ മാത്രം. മഴയ്ക്കു ശേഷമുള്ള ആദ്യ പന്തില്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കിയ ബുമ്ര ഓസീസ് ബാറ്റിങ്ങിനെ നിയന്ത്രിച്ചു നിര്‍ത്തി. മഴയ്ക്കു ശേഷമുള്ള അഞ്ചു പന്തുകളില്‍ ബുമ്ര വിട്ടുകൊടുത്തത് അഞ്ചു റണ്‍സ് മാത്രം. സ്‌റ്റോയ്‌നിസ് 19 പന്തില്‍ 33 റണ്‍സോടെയും മക്‌ഡെര്‍മോട്ട് മൂന്നു പന്തില്‍ രണ്ടു റണ്‍സോടെയും പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡാര്‍സി ഷോര്‍ട്ട് - ആരോണ്‍ ഫിഞ്ച് സഖ്യം ഭേദപ്പെട്ട തുടക്കം സമ്മാനിച്ചെങ്കിലും സ്‌കോര്‍ 24-ല്‍ നില്‍ക്കെ ആദ്യ ബോളിങ് മാറ്റമായെത്തിയ ഖലീല്‍ അഹമ്മദ് ഷോര്‍ട്ടിനെ പുറത്താക്കി. 12 പന്തില്‍ ഒരു ബൗണ്ടറിയോടെ ഏഴു റണ്‍സെടുത്ത ഷോര്‍ട്ടിനെ കുല്‍ദീപ് യാദവ് ക്യാച്ചെടുത്താണ് മടക്കിയത്. ഇതിനിടെ വ്യക്തിഗത സ്‌കോര്‍ ഏഴില്‍ നില്‍ക്കെ ആരോണ്‍ ഫിഞ്ചിനെ ബുമ്രയുടെ പന്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വിട്ടുകളഞ്ഞു.

എന്നാല്‍, ജീവന്‍ കിട്ടിയത് മുതലാക്കി അധികം മുന്നേറാന്‍ ഫിഞ്ചിനായില്ല. സ്‌കോര്‍ 64-ല്‍ നില്‍ക്കെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ഖലീല്‍ അഹമ്മദിനു ക്യാച്ച് സമ്മാനിച്ച് ഫിഞ്ച് മടങ്ങി. 24 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 27 റണ്‍സായിരുന്നു ഫിഞ്ചിന്റെ സമ്പാദ്യം. മറുവശത്ത് തകര്‍ത്തടിച്ച് മുന്നേറിയ ക്രിസ് ലിന്നിനെയും കുല്‍ദീപ് സ്വന്തം ബോളിങ്ങില്‍ ക്യാച്ചെടുത്തു മടക്കിയതോടെ മൂന്നിന് 75 റണ്‍സ് എന്ന നിലയിലായി ഓസീസ്. 20 പന്തില്‍ ഒരേയൊരു ബൗണ്ടറിയും നാലു പടുകൂറ്റന്‍ സിക്‌സും സഹിതം 37 റണ്‍സെടുത്താണ് ലിന്‍ മടങ്ങിയത്. ഇതിനുശേഷമായിരുന്നു ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച മാക്‌സ്‌വെല്‍-സ്‌റ്റോയ്‌നിസ് കൂട്ടുകെട്ട് പിറന്നത്.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (15 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (35 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (50 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (16 hours ago)

Malayali Vartha Recommends