Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

വനിതാ ട്വന്റി ട്വന്റി ലോകകപ്പ് : ഇംഗ്ലണ്ടിനോട് സെമിയില്‍ തോറ്റ് ഇന്ത്യ പുറത്ത് ; ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ഫൈനല്‍

23 NOVEMBER 2018 10:59 AM IST
മലയാളി വാര്‍ത്ത

ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിലെത്തി ചരിത്രമെഴുതാനൊരുങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് സെമിയില്‍ കാലിടറി. ഇന്ത്യയെ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. 113 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 2.5 ഓവര്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയതീരത്തെത്തുകയായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലും ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാണ് ഇന്ത്യക്ക് കിരീടം നഷ്ടമായത്. ഇന്ത്യ 112,-ന് ഓള്‍ ഔട്ട്, ഇംഗ്ലണ്ട് 116/2

ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാല് റണ്‍സെടുക്കുന്നതിനിടെ അവര്‍ ക്ക് ഓപ്പണര്‍ ടാമി ബ്യൂമോന്റിനെ നഷ്ടമായി. മൂന്ന് പന്തില്‍ ഒരു റണ്‍ നേടിയ ബ്യൂമോന്റിനെ രാധാ യാദവ് പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഡാനിയേല വയറ്റും (എട്ട് റണ്‍സ്) പുറത്തായി. ഇതോടെ രണ്ട് വിക്കറ്റിന് 24 റണ്‍സെന്ന നിലയിലായി ഇംഗ്ലണ്ട്.

പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ആമി ജോണ്‍സും നഥാലി സ്‌കീവറും ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിക്കുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ പുറത്താകാതെ 92 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആമി 47 പന്തില്‍ 53 റണ്‍സടിച്ചപ്പോള്‍ സ്‌കീവര്‍ 38 പന്തില്‍ 52 റണ്‍സെടുത്തു.

നേരത്തെ 19.3 ഓവറില്‍ ഇന്ത്യയുടെ എല്ലാവരും പുറത്താകുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത ഹീഥര്‍നൈറ്റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഗോര്‍ദോനും എക്ലെസ്‌റ്റോണുമാണ് ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. 34 റണ്‍സെടുത്ത സ്മൃതി മന്ദാനയൊഴികെ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും മികച്ച ബാറ്റിങ് പുറത്തെടുക്കാനായില്ല. ആറു ബാറ്റ്സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്.

ഞായറാഴ്ച്ച പുലര്‍ച്ചെ 5.30-ന് നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. വിന്‍ഡീസ് വനിതകളെ 71 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസീസ് ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. 143 റണ്‍്‌സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 73 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (7 minutes ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (22 minutes ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (31 minutes ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (38 minutes ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (50 minutes ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (59 minutes ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (1 hour ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (1 hour ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (1 hour ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (1 hour ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (1 hour ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (1 hour ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (1 hour ago)

മലപ്പുറത്ത് എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍  (3 hours ago)

കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി  (3 hours ago)

Malayali Vartha Recommends