Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു

23 NOVEMBER 2018 04:52 PM IST
മലയാളി വാര്‍ത്ത

പരമ്പരയില്‍ ഒപ്പമെത്താനുള്ള സുവര്‍ണാവസരം ഇന്ത്യക്ക് നഷ്ടമായി. ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസ്‌ട്രേലിയ 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിരുന്നു. ഇടക്ക് പെയ്ത മഴമൂലം ഡക്‌വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് ഇന്ത്യയുടെ ലക്ഷ്യം ആദ്യം 19 ഓവറില്‍ 137 റണ്‍സായും വീണ്ടും മഴ എത്തിയതോടെ വിജലക്ഷ്യം 11 ഓവറില്‍ 90 റണ്‍സായും പുനര്‍ നിര്‍ണയിച്ചെങ്കിലും മഴ മാറാത്തതിനാല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ഒരു പന്തുപോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.

മഴമൂലം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയിലായിരുന്നു. മുന്‍നിര തകര്‍ന്നടിഞ്ഞിട്ടും വാലറ്റത്ത് ബെന്‍ മക്ഡര്‍മോര്‍ട്ടിന്റെയും(30 പന്തില്‍ 32 നോട്ടൗട്ട്), നേഥന്‍ കോള്‍ട്ടര്‍നൈലിന്റെയും(9 പന്തില്‍ 18), ആന്‍ഡ്ര്യു ടൈയുടെയും(13 പന്തില്‍ 12 നോട്ടൗട്ട്) ചെറുത്തു നില്‍പ്പാണ് ഓസീസിനെ 100 കടത്തിയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡിലേക്ക് എക്‌സ്ട്രാ ഇനത്തില്‍ 16 റണ്‍സ് സംഭാവന ചെയ്തു.

ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(0) ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ആഗ്രഹിച്ച തുടക്കം നല്‍കിയത്. എന്നാല്‍ ഭുവനേശ്വറിന്റെ രണ്ടാം ഓവറില്‍ ഡാര്‍സി ഷോര്‍ട്ടിനെ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തും അതേ ഓവറില്‍ ക്രിസ് ലിന്നിനെ ഫൈന്‍ ലെഗ് ബൗണ്ടറിയില്‍ ജസ്പ്രീത് ബൂമ്രയും കൈവിട്ടതോടെ തുടക്കത്തിലേ ലഭിച്ച മുന്‍തൂക്കം ഇന്ത്യ കൈവിടുമെന്ന് തോന്നിച്ചു.

എന്നാല്‍ ഭുവനേശ്വറിനൊപ്പം ഓപ്പണിംഗ് സ്‌പെല്‍ എറിഞ്ഞ ഖലീല്‍ അഹമ്മദ് തന്റെ രണ്ടാം ഓവറില്‍ അപകടകാരിയായ ക്രിസ് ലിന്നിനെ(13) മടക്കി ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. തന്റെ മൂന്നാം ഓവറില്‍ ഡാര്‍സി ഷോര്‍ട്ടിനെ ബൗള്‍ഡാക്കിയ(14)തോടെ കൈവിട്ട ക്യാച്ചുകള്‍ക്ക് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വന്നില്ല. മാക്‌സ്‌വെല്ലിനെ(19) ക്രുനാല്‍ പാണ്ഡ്യ ബൗള്‍ഡാക്കിയപ്പോള്‍ സ്‌റ്റോയിനസിനെ(4) ബൂമ്ര കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു.

പതിനാലാം ഓവറില്‍ 74/6- ലേക്ക് വീണ ഓസീസിനെ മക്ഡര്‍മോര്‍ട്ടും കോള്‍ട്ടര്‍നൈലും ചേര്‍ന്നാണ് 100 കടത്തിയത്. എന്നാല്‍ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എക്‌സ്ട്രാ ഇനത്തില്‍ വഴങ്ങിയ റണ്ണുകള്‍ കളിയില്‍ നിര്‍ണായകമാകുമോ എന്നാണ് കണ്ടറിയേണ്ടത്. ഇന്ത്യക്കായി ഭൂവനേശ്വര്‍കുമാര്‍ 20 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഖലീല്‍ അഹമ്മദ് 39 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ബൂമ്രയും കുല്‍ദീപും ക്രുനാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (14 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (34 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (49 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (16 hours ago)

Malayali Vartha Recommends