സയിദ് മുഷ്താഖ് അലി ട്വന്റി-20യില്‍ കേരളത്തിന് നാലാം ജയം; നാഗാലാന്‍ഡിനെ തകർത്തത് 10 വിക്കറ്റിന്

സയിദ് മുഷ്താഖ് അലി ട്വന്റി-20യില്‍ കേരളത്തിന് നാലാം ജയം. നാഗാലാന്‍ഡിനെ 10 വിക്കറ്റിന് തകര്‍ത്താണ് കേരളം നാലാം ജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ജാര്‍ഖണ്ഡുമായാണ് കേരളത്തിന് ഇനി മത്സരം ശേഷിക്കുന്നത്. ശനിയാഴ്ചയാണ് കേരളം-ജാര്‍ഖണ്ഡ് പോരാട്ടം. ഡല്‍ഹിക്ക് എതിരേ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം പരാജയപ്പെട്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നാഗാലാന്‍ഡിനെ ബൗളര്‍മാരുടെ മികവില്‍ 103റണ്‍സില്‍ ഒതുക്കുകയായിരുന്നു കേരളം. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ നിധീഷ് എം.ഡി, രണ്ടു വീതം വിക്കറ്റുകള്‍ നേടിയ ബേസില്‍ തമ്ബി, വിനൂപ് മനോഹരന്‍ എന്നിവരാണ് ബൗളിംഗില്‍ തിളങ്ങിയത്. 12.2 ഓവറില്‍ വിക്കറ്റ് പോകാതെ കേരളം ലക്ഷ്യം മറികടക്കുകയും ചെയ്തു. വിഷ്ണു വിനോദ് (53), രോഹന്‍ എസ്. കുന്നുമ്മല്‍ (51) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ജയം അനായാസമാക്കിയത്.
https://www.facebook.com/Malayalivartha