ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് 41 റണ്‍സിന്റെ തോല്‍വി
ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് 41 റണ്‍സിന്റെ തോല്‍വി. ഇംഗ്ലീഷ് ടീം ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ആറിന് 119 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്ബരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നടിഞ്ഞു. ഹര്ലിന് ഡിയോള്‍ (8), സ്മൃതി മന്ഥാന (2), ജമീമ റോഡ്രിഗസ് (2), മിതാലി രാജ് (7) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. എട്ടാമതായി ബാറ്റിംഗിനിറങ്ങിയ ശിഖ പാണ്ഡെ(23) ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ദീപ്തി ശര്‍മ (22) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി ലിന്‍സെ സ്മിത്തും കാതറിന് ബ്രൂന്റും രണ്ട് വീതം വിക്കറ്റെടുത്തു.
നേരത്തെ, ടമ്മി ബ്യൂമോന്റ് (62), ഹെതര്‍ നൈറ്റ് (40), ഡാനില്ലേ വ്യാറ്റ് (35) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. ഓപ്പണിംഗ് വിക്കറ്റില്‍ വ്യാറ്റ്- ബ്യൂമോന്റ് സഖ്യം 89 റണ്‍സടിച്ചു. ഇന്ത്യക്ക് വേണ്ടി രാധാ യാദവ് രണ്ടും ശിഖ പാണ്ഡേ, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി.
https://www.facebook.com/Malayalivartha