Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

ബി.ജെ.പിയുമായി ഇനി ബന്ധമില്ല, ഇനി ശ്രദ്ധ കളിക്കളത്തില്‍ മാത്രം... ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ താരം ശശി തരൂര്‍ എം.പിയെ സന്ദര്‍ശിച്ചു

23 MARCH 2019 08:41 AM IST
മലയാളി വാര്‍ത്ത

ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ താരം ശശി തരൂര്‍ എം.പിയെ സന്ദര്‍ശിച്ചു. വിലക്ക് നീക്കിയതില്‍ നന്ദി അറിയിക്കാനെത്തിയ ശ്രീശാന്ത് അദ്ദേഹത്തിന് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെ തരൂരിന്റെ വസതിയിലെത്തിയാണ് താരം നന്ദി അറിയിച്ചത്. വിലക്ക് നീക്കിയതിന് ശേഷം താന്‍ ആദ്യമായി കാണുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ബിസിസിഐ തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും വിലക്ക് നീക്കാന്‍ ബി.സി.സി.ഐ യോട് ആവശ്യപ്പെട്ടതും തരൂരാണെന്നാണ് ശ്രീശാന്ത് വ്യക്തമാക്കിയത്. അതിന് നന്ദി പറയാനാണ് താന്‍ എത്തിയതെന്നായിരുന്നു താരം പറഞ്ഞത്. വ്യക്തിയെന്ന നിലയിലും എം.പിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലുണ്ടായ ബി.ജെ.പി ബന്ധത്തെക്കുറിച്ചും തരൂര്‍ ആരാഞ്ഞു. അപ്പോഴാണ് തരൂരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ലോക് സഭാ തെരെഞ്ഞടുപ്പില്‍ ശശീ തരൂരിനെതിരി ബിജെപിക്കുവേണ്ടി മത്സരിച്ച് ശ്രീശാന്ത് തോറ്റിരുന്നു.

എന്നാല്‍ ഇനി ബി.ജെ.പിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം തരൂരിനോട് വ്യക്തമാക്കി. ഇനി പൂര്‍ണമായും കളിയില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യമെന്നും ശ്രീശാന്ത് അറിയിച്ചു. ശ്രീശാന്തിന്റെ ഭാര്യയും ഫോണിലൂടെ തരൂരിനെ നന്ദി അറിയിച്ചു.

ശ്രീശാന്തിനെതിരെ ഉണ്ടായിരുന്ന ആജീവനാന്ത വിലക്കാണ് സുപ്രീംകോടതി നീക്കിയിരുന്നത്. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കാണ് കോടതി നീക്കിയത്. ശിക്ഷ കാലാവധി പുനര്‍നിര്‍ണയിക്കാന്‍ സുപ്രീംകോടതി ബിസിസിഐയോട് നിര്‍ദേശിച്ചു. മൂന്ന് മാസമാണ് ഇതിന് കാലാവധി ന്ല്‍കിയിരിക്കുന്നത്.

ശ്രീശാന്തിന്റെ വാദം കേട്ട് മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ടാണെന്നും രണ്ടിനെയും കൂട്ടികെട്ടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയ ബിസിസിഐ നടപടി കോടതി ശരിവെച്ചു എന്നാല്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, കെഎം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്

ഐപിഎല്‍ വാതുവെയ്പ് കേസില്‍ ദില്ലിപാട്യാല കോടതി വെറുതെ വിട്ടെങ്കിലും ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയിരുന്നില്ല

ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്ത് ശ്രീശാന്ത് നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്. വിലക്ക് ശരിവെച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനത്തിന് എതിരായിരുന്നു ഹര്‍ജി.

2013 ലെ ഐപിഎല്‍ വാതുവെയ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ശ്രീശാന്ത് ഒത്തുകളിച്ചതിന് തെളിവുണ്ടെന്നാണ് ബിസിസിഐ കണ്ടെത്തല്‍. അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്കെന്നും ഭീഷണിപ്പെടുത്തിയാണ് പോലീസ് തന്റെ ആദ്യ കുറ്റസമ്മത മൊഴി ലഭ്യമാക്കിയതെന്നുമായിരുന്നു ശ്രീശാന്തിന്റെ വാദം.

അതേസമയം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നുമാണ് ഗംഭീര്‍ അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദും സന്നിഹിതനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളോടുള്ള താത്പ്പര്യമാണ് തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചത്. രാജ്യത്തെ് ക്രിക്കറ്റ് ടീമിനു വേണ്ടിയാണ് ഇത്രനാളും പ്രവര്‍ത്തിച്ചത്. ഇനി ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും ഗംഭീര്‍ അറിയിച്ചു.

ഗംഭീറിന്റെ ബിജെപി പ്രവേശനം പാര്‍ട്ടിക്ക് മുതല്‍കൂട്ടാണ്. കഴിവുള്ള ക്രിക്കറ്റ് താരമായിരുന്നു അദ്ദേഹം. ഗംഭീറിന്റെ കഴിവ് പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കുന്നതായി ഗംഭീര്‍ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫോറസ്റ്റ് ഗാര്‍ഡിനെ മരിച്ചനിലയില്‍ ...  (46 minutes ago)

ഈ ഭൂമിക്കടിയിൽ പെണ്ണുങ്ങളുടെ ശവമുണ്ട് സാറെ,അലറിവിളിച്ച് അയാൾ അടിവസ്ത്രമില്ലാതെ സ്‌കൂള്‍ കുട്ടിയെ കത്തിച്ചു,മാന്തി പുറത്തെടുക്കും  (1 hour ago)

ജനിച്ചിട്ട് 2 മാസമായില്ല കുഞ്ഞിനെ സുന്നത്ത് നടത്തി കൊന്നു ഈ തന്ത, അനസ്തേഷ്യ കുത്തിവെച്ച് മണിക്കൂറിനുള്ളിൽ  (1 hour ago)

പവന് 400 രൂപയുടെ കുറവ്  (1 hour ago)

സെന്‍സെക്സ് ഏകദേശം 170 പോയിന്റ് ആണ് ഇടിഞ്ഞത്  (1 hour ago)

ഗുരുവായൂര്‍ യാത്ര മുടങ്ങി..  (1 hour ago)

കേരളത്തിന് മുകളിൽ കൃത്യം 7.56 മുതല്‍ 7.59 വരെ ആ അത്‍ഭുതം കണ്ടു പക്ഷേ ട്വിസ്റ്റ്..! കൊടും ചതി,ചിത്രങ്ങൾ പുറത്ത്  (1 hour ago)

ഇന്ത്യയുടെ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഏഴ് സ്വര്‍ണവും  (1 hour ago)

11 ജില്ലകളില്‍ ശക്തമായ കാറ്റിനും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും  (1 hour ago)

രാജ്‌ഭവനുമുന്നിലുള്ള പ്രതിഷേധം ഒമ്പതിന്‌ രാവിലെ 10ന്‌  (2 hours ago)

മരണമണിയടിച്ച് മുരളിതുമ്മാരുകുടി..!78 മരണം..! മണിക്കൂറിനുള്ളിൽ പ്രളയം M.T ഫുജി പൊട്ടിത്തെറിക്കുമോ..!  (2 hours ago)

സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ്  (2 hours ago)

ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേയ്ക്ക്....  (2 hours ago)

സന്ദര്‍ശകര്‍ക്ക് വിലക്ക്....21 ദിവസം ഇവിടെ ക്വാറന്റൈനില്‍  (3 hours ago)

മരം ദേഹത്ത് വീണ് ....  (3 hours ago)

Malayali Vartha Recommends