തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് കുതിപ്പ് തുടരുന്നു

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് കുതിപ്പ് തുടരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പിച്ചാണ് ധോണിപ്പടയുടെ മുന്നേറ്റം. ഡല്‍ഹി ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ് ചെന്നൈ മറികടക്കുന്നത്. സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ്147/6 (20 ഓവര്‍), ചെന്നൈ സൂപ്പര്‍ കിങ്‌സ്150/4 (19.4). ഡല്‍ഹി ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ഷെയ്ന്‍ വാട്‌സനാണ് ചെന്നൈക്ക് ജയത്തിലേക്കുള്ള അടിത്തറ ഒരുക്കിയത്. മൂന്ന് സിക്‌സും നാല് ഫോറും അതിര്‍ത്തി കടത്തിയ വാട്‌സന്‍, 26 പന്തില്‍ 44 റണ്‍സെടുത്തു.
ഓപണര്‍ അമ്പാട്ടി റായുഡു(5) മൂന്നാം ഓവറില്‍ പുറത്തായതിനു പിന്നാലെയാണ് വാട്‌സന്‍ ഗിയര്‍ മാറ്റിയത്. പന്തിന്റെ സ്റ്റമ്പിങ് മികവിലാണ് വാട്‌സന്‍ പുറത്താവുന്നത്. മറുതലക്കലുണ്ടായിരുന്ന സുരേഷ് റെയ്‌നയും സ്‌കോര്‍ അടിതുടങ്ങിയപ്പോള്‍ സ്‌കോര്‍ കുതിച്ചു( 16 പന്തില്‍ 30). അമിത് മിശ്രയുടെ ഓവറില്‍ പന്തിന് ക്യാച്ച് നല്‍കിയാണത് റെയ്‌ന മടങ്ങിയത്.
ഏറെക്കുറെ ലക്ഷ്യത്തിലേക്ക് അടുത്ത ടീമിനെ ഒടുവില്‍ കേദാര്‍ ജാദവ്(27) ക്യാപ്റ്റന്‍ എം.എസ് ധോണി(32), ഡ്വെയ്ന്‍ ബ്രാവോ(4) എന്നിവര്‍ ചേര്‍ന്ന് ജയത്തിലെത്തിച്ചു. നേരത്തെ, ആദ്യ മത്സരത്തിലേതുപോലെ വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശയിലാക്കുന്നതായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രകടനം. ഓപണര്‍ ശിഖര്‍ ധവാന്‍ (51)അര്‍ധസെഞ്ച്വറിയുമായി തുടങ്ങിയെങ്കിലും ആദ്യം ബാറ്റുചെയ്ത ഡല്‍ഹിക്ക് നേടാനായത് 147 റണ്‍സ് മാത്രമാണ്. മ
ികച്ച തുടക്കത്തിനു പിന്നാലെയാണ് ഡല്‍ഹിയുടെ റണ്‍റേറ്റ് താഴ്ന്നത്. പൃഥ്വി ഷായും ശിഖര്‍ ധവാനും ഡല്‍ഹിക്ക് ആശ്വസിക്കാവുന്ന തുടക്കം നല്‍കി. 36 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പുമായി നീളുന്നതിനിടയില്‍ ഷായെ (25) ദീപക് ചഹര്‍ കുരുക്കി. ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിനും (18)അധികം ആയുസ്സുണ്ടായില്ല. അപ്പോഴും സിക്‌സറിനുള്ള ശ്രമങ്ങളില്ലാതെ ധവാന്‍ കരുതിക്കളിച്ചു. ആളിക്കത്തിത്തുടങ്ങിയ ഋഷഭ് പന്തും(25) പുറത്തായതോടെ പിന്നീടുള്ള താരങ്ങള്‍ പെട്ടെന്ന് മടങ്ങി. ഇതോടെ ഡല്‍ഹി 147ല്‍ ഒതുങ്ങി.
L
https://www.facebook.com/Malayalivartha