മുത്തശ്ശിആരാധികയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് എംഎസ് ധോണി; ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ആരാധകരുള്ള താരമാണ് എംഎസ് ധോണി. തന്റെ ആരാധകരെ ഒരിക്കലും നിരാശരാക്കാത്ത ധോണിയുടെ വലിയ മനസ് തന്നെയാണ് അതിന് കാരണം.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരശേഷം തന്നെക്കാണാന്‍ വേണ്ടി ഏറെ നേരം കാത്തിരുന്ന മുത്തശ്ശിയായ ആരാധികയെ കാണാന്‍ ധോണി ഡ്രസ്സിംഗ് റൂമിന്റെ പടികളിറങ്ങിവന്നു. മുത്തശ്ശിയായ ആരാധകിയ്ക്കും കൂടെയുണ്ടായിരുന്ന കുഞ്ഞ് ആരാധകിയ്ക്കും ഒപ്പം നിന്ന് സെല്‍ഫി എടുത്തു.
മുത്തശ്ശിക്ക് ധോണി ഒപ്പിട്ട ചെന്നൈയുടെ ജേഴ്‌സി സമ്മാനിക്കുകയും ചെയ്തു.ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്കുശേഷം മുംബൈയോട് ചെന്നൈ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
https://www.facebook.com/Malayalivartha