ബുംറയെ വാനോളം പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് താരങ്ങൾ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച മികച്ച പേസര്‍ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തുകയാണ് വെസ്റ്റ് ഇന്‍ഡീസ് പേസ് ഇതിഹാസങ്ങളായ കോര്‍ട്‌ലി ആംബ്രോസും, ആന്‍ഡി റോബോട്‌സും. ഒരു കാലത്ത് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച വിന്‍ഡീസ് പേസ് ബൗളര്‍മാരുടെ പ്രതാപകാലം അനുസ്മരിപ്പിക്കുന്ന ബൗളിങ്ങ് ശൈലിയാണ് ബുംറയുടേതെന്ന് മുന്‍ വിന്‍ഡീസ് താരം കൂടിയായ കര്‍ട്ലി ആംബ്രോസ് വ്യക്തമാക്കുന്നത്.
‘പിച്ചിന്റെ സവിശേഷതകളും ബാറ്റ്‌സ്മാന്റെ രീതിയും മനസ്സിലാക്കി ലെങ്തില്‍ വ്യതിയാനം വരുത്താനുള്ള കഴിവ് അപാരമാണ് എന്നാണ് അവർ വ്യക്തമാക്കിയത്. ലോകകപ്പില്‍ അതു നാം കണ്ടതായിരുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉജ്വലമായാണ് അദ്ദേഹം ലെങ്തില്‍ വ്യതിയാനം വരുത്തിയത് തന്നെ. ബാറ്റ്‌സ്മാന്‍മാര്‍ക്ക് അദ്ദേഹമൊരു പേടിസ്വപ്നമാകുന്നത് വെറുതെയല്ല’ എന്നും ആംബ്രോസ് പറഞ്ഞു.
അതോടൊപ്പം തന്നെ ബുംറയുടെ പ്രകടനം കാണുമ്പോള്‍ തനിക്കു കോട്‌നി വാല്‍ഷിനെയാണ് ഓര്‍മ വരുന്നതെന്നും ആംബ്രോസ് കൂട്ടിച്ചേര്‍ത്തു. താന്‍ കണ്ട ഏറ്റവും മികച്ച ഇന്ത്യന്‍ പേസ് ബൗളര്‍ എന്നായിരുന്നു ബുംറയെക്കുറിച്ച് മുന്‍ വിന്‍ഡീസ് താരം ആന്‍ഡി റോബര്‍ട്‌സ് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha