ധോണി ഇനി ക്രിക്കറ്റിൽ ഉണ്ടാവുമോ ? നിലപാട് ആവര്‍ത്തിച്ച് ഗാംഗുലി..!

ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട എം എസ് ധോണിയുടെ രാജ്യാന്തര കരിയര്‍ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്ത് . ഭാവികാര്യങ്ങള്‍ സംബന്ധിച്ച് ധോണി ക്യാപ്റ്റനോടും സെലക്ടര്‍മാരോടും സംസാരിച്ചിട്ടുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ധോണിയോളം പ്രതിഭയുള്ള ഒരു കളിക്കാരനെ ഇനി ലഭിക്കുക പ്രയാസമാണെന്നും ഗാംഗുലി പറഞ്ഞു.
ഭാവിയില്‍ എന്താണ് ചെയ്യാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് ധോണിയാണ് തീരുമാനം എടുക്കേണ്ടത്. അദ്ദേഹം എന്ത് തീരുമാനിക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ചാമ്പ്യന്‍ താരമാണ് ധോണിയെന്നും ഗാംഗുലി പറഞ്ഞു. എന്തായാലും കാണികൾ ധോണിയുടെ വരവിനായി കാത്തിരിക്കുകയാണ് .
https://www.facebook.com/Malayalivartha