രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരേ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ 164 റണ്‍സിന് പുറത്ത്...

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരേ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ 164 റണ്‍സിന് പുറത്തായി. 126/7 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയത്. വാലറ്റത്ത് അക്ഷയ് ചന്ദ്രന്‍ പുറത്താകാതെ നേടിയ 31 റണ്‍സാണ് കേരളത്തിന്റെ സ്‌കോര്‍ 150 കടത്തിയത്.
ഹൈദരാബാദിനായി രവി കിരണും മുഹമ്മദ് സിറാജും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗ് തുടങ്ങിയ ഹൈദരാബാദിന്റെ തുടക്കവും തകര്‍ച്ചയോടെയാണ്. 13 റണ്‍സ് എടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സന്ദീപ് വാര്യര്‍ രണ്ടും ബേസില്‍ തമ്പി ഒരു വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റന്‍ തന്‍മയ് അഗര്‍വാള്‍, ഹിമാലയ് അഗര്‍വാള്‍, അക്ഷനാഥ് റെഡ്ഡി എന്നിവരാണ് പുറത്തായത്.
"
https://www.facebook.com/Malayalivartha