ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍...കിവീസിന് ജയിക്കാന്‍ 348

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. നിശ്ചിത ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് കണ്ടെത്തി. കരിയറിലെ ആദ്യ ഏകദിന സെഞ്ചുറിയുമായി ശ്രേയസ് അയ്യര്‍ കളം നിറഞ്ഞപ്പോള്‍ അര്‍ധ സെഞ്ചുറിയോടെ വിരാട് കോലിയും കെ.എല്‍ രാഹുലും പിന്തുണ നല്‍കി. 101 പന്തില്‍ 11 ഫോറിന്റേയും ഒരു സിക്‌സിന്റേയും അകടമ്പടിയോടെയായിരുന്നു ശ്രേയസിന്റെ സെഞ്ചുറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സെത്തിയപ്പോഴേക്ക് പൃഥ്വി ഷാ പുറത്തായി. ഗ്രാന്‍ഡ്ഹോമിനാണ് വിക്കറ്റാണ്.
നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് മായങ്ക് അഗര്‍വാളും ക്രീസ് വിട്ടു. ടിം സൗത്തിയുടെ പന്തില്‍ ബ്ലന്‍ഡലിന് ക്യാച്ച്. ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ 21 പന്തില്‍ 20 റണ്‍സെടുത്തപ്പോള്‍ മായങ്കിന്റെ സമ്പാദ്യം 31 പന്തില്‍ 32 റണ്‍സായിരുന്നു.
സ്‌കോര്‍ ബോര്‍ഡില്‍ 156 റണ്‍സെത്തിയപ്പോള്‍ വിരാട് കോലിയും പുറത്തായി. 63 പന്തില്‍ 51 റണ്‍സെടുത്ത് മികച്ച ഫോമില്‍ ബാറ്റു ചെയ്യുകയായിരുന്ന വിരാട് കോലി, ഇഷ് സോധിയുടെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. ആറു ഫോറിന്റെ സഹായത്തോടെയാണ് കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
"
https://www.facebook.com/Malayalivartha