ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. 10 വിക്കറ്റിനാണ് കിവീസ് താരങ്ങള്‍ ഇന്ത്യയെ തുരത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ ഒന്‍പത് റണ്‍സ് വിജയ ലക്ഷ്യം കിവീസ് വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ നേടിയെടുത്തു. കിവീസിനായി ടിം സൗത്തി അഞ്ചും ട്രെന്റ് ബോള്‍ട്ട് നാലും വിക്കറ്റ് വീതം വീഴ്ത്തി.
പരമ്പരയില്‍ കിവീസ് 1-0ന് മുന്നിലെത്തി. സ്‌കോര്‍; 165 & 191, ന്യൂസിലന്‍ഡ്: 348 & 9/0
https://www.facebook.com/Malayalivartha