ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ കടന്നു. 303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ല കടുവകള്‍ 45 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് നേടിയ ഉമേഷ് യാദവും രണ്ടു വീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
35 റണ്‍സ് നേടിയ നാസിര്‍ ഹൊസൈനാണ് ബംഗ്ല നിരയിലെ ടോപ് സ്‌കോറര്‍. സാബിര്‍ റഹ്മാന്‍ (30), സൗമ്യ സര്‍ക്കാര്‍ (29), തമീം ഇക്ബാല്‍ (25) എന്നിവര്‍ക്കൊക്കെ തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ വിജയം ഒഴിവാക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് ടീം ഇന്ത്യ എതിരാളികളെ ഓള്‍ ഔട്ടാക്കുന്നത്. മികച്ച ഫീല്‍ഡിംഗ് കൂടി ചേര്‍ന്നതോടെ ബംഗ്ലാദേശിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഏകദിനത്തില്‍ ധോണിയുടെ കീഴില്‍ ഇന്ത്യ നേടുന്ന നൂറാം വിജയമാണ് മെല്‍ബണിലേത്. ക്യാപ്റ്റനായി നൂറ് വിജയങ്ങള്‍ സ്വന്തമായ ഏക ഇന്ത്യന്‍ നായകനാണ് ധോണി. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍മാരായ റിക്കി പോണ്ടിംഗ്, അലന്‍ ബോര്‍ഡര്‍ എന്നിവര്‍ മാത്രമാണ് ധോണിക്ക് മുന്നിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha