മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിങ്ങിന്

ലോകകപ്പ് ക്രിക്കറ്റ് മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. ടീമില്‍ മാറ്റങ്ങളില്ലാതെയാണ് പാക്കിസ്ഥാന്‍ കളിക്കാനിറങ്ങുന്നത്. ഓസിസ് ടീമില്‍ പാറ്റ് കമ്മിന്‍സിന് പകരം ജോഷ് ഹസ്ല്‍വുഡ് കളിക്കാനിറങ്ങും. ഈ മല്‍സരത്തില്‍ ജയിക്കുന്ന ടീമാണ് സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
പ്രാഥമിക റൗണ്ടില്‍ ഇന്ത്യയോടും വെസ്റ്റ് ഇന്‍ഡീസിനോടും തോറ്റാണു പാക്കിസ്ഥാന്‍ തുടങ്ങിയത്. എന്നാല്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നുന്ന ജയത്തോടെ അവര്‍ തിരിച്ചുവന്നു. മികച്ച ലൈനിലും ലെങ്തിലും പന്തെറിയുന്ന പേസ് നിരയാണു പാക്കിസ്ഥാന്റെ ശക്തി. എന്നാല്‍, പരുക്കുമൂലം ഉയരക്കാരന്‍ മുഹമ്മദ് ഇര്‍ഫാന്‍ ലോകകപ്പിനു പുറത്തായതു വലിയ തിരിച്ചടിയാണ്. അവസാന രണ്ടു കളികളില്‍ നന്നായി കളിച്ച ഓപ്പണര്‍ സര്‍ഫ്രാസ് അഹമ്മദാണ് ബാറ്റിങ്ങിലെ പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha