ലേകകപ്പ് ക്വാര്‍ട്ടര്‍: വിന്‍ഡീസിനെതിരെ ന്യൂസിലന്‍ഡിന് ബാറ്റിംഗ്

ലോകകപ്പ് നാലാംക്രിക്കറ്റ് ക്വാര്‍ട്ടറില്‍ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിക്കില്‍നിന്നു മുക്തനായ ക്രിസ് ഗെയ്ല്‍ വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തി. പകരം മോശം ഫോമിലുള്ള ഡ്വെയ്ന്‍ സ്മിത്തിനെ ഒഴിവാക്കി. തോളിനു പരിക്കേറ്റിരുന്ന ആദം മില്‍നെ കിവീസ് ടീമിന്റെ ആദ്യ പതിനൊന്നില്‍ തിരിച്ചെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് കിവീസ് ക്വാര്‍ട്ടറിലെത്തിയത്.
ഇതുവരെ നടന്ന പത്തു ലോകകപ്പുകളില്‍ ന്യൂസിലന്‍ഡ് ആറു തവണ സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. എന്നാല്‍, അതിനപ്പുറം മുന്നേറാന്‍ കിവീസിനായില്ല. ഇത്തവണ സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നത് കിവീസിന് കൂടുതല്‍ ആത്മവിശ്വാസവും ആവേശവുമാണ് നല്‍കിയിരിക്കുന്നത്. ഒന്നിനൊന്നു മികച്ച താരങ്ങളാണ് ന്യൂസിലന്‍ഡിന്റെ ശക്തി. ബാറ്റിംഗില്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം-മാര്‍ട്ടിന്‍ ഗുപ്ടില്‍ ഓപ്പണിംഗ് സഖ്യം മുതല്‍ ടിം സൗത്തി വരെയുള്ളവര്‍ തങ്ങളുടെ ഭാഗം മനോഹരമാക്കുന്നു.
ജേസണ്‍ ഹോള്‍ഡറെന്ന യുവനായകന്റെ കീഴില്‍ കളിക്കുന്ന കരീബിയന്‍സും ജയിക്കാനുറച്ചു തന്നെ. ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയില്ലായ്മയാണ് വിന്‍ഡീസ് ടീമിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. സിംബാബ്‌വെക്കെതിരേ ഇരട്ടസെഞ്ചുറി നേടി ക്രിസ് ഗെയ്ല്‍ പിന്നീടുള്ള മത്സരങ്ങളില്‍ പരാജയപ്പെട്ടു. ലെന്‍ഡില്‍ സിമണ്‍സും ദിനേഷ് രാംദിനുമാണ് ബാറ്റിംഗില്‍ അല്പമെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നത്. കടലാസിലെ കരുത്തര്‍ കിവീസാണെങ്കിലും നോക്കൗട്ടിന്റെ സമ്മര്‍ദം മറികടക്കുന്നവര്‍ അവസാന നാലിലേക്ക് മാര്‍ച്ച് ചെയ്യും.
https://www.facebook.com/Malayalivartha