വിന്‍ഡീസിനെ 143 റണ്‍സിന് തകര്‍ത്ത് ന്യൂസീലന്‍ഡ് സെമിഫൈനലില്‍

ന്യൂസീലന്‍ഡ് അങ്ങനെ സെമിഫൈനലില്‍ ആവേശത്തോടെ കടന്നു. വെസ്റ്റ് ഇന്‍ഡീസിനെ 143 റണ്‍സിന് തകര്‍ത്താണ് ന്യൂസീലന്‍ഡ് ലോകകപ്പ് സെമിഫൈനലില്‍ കടന്നിരിക്കുന്നത്. 394 റണ്‍സ് വിജയലക്ഷ്യവുമായാണ് വിന്‍ഡീസ് ഇറങ്ങിയത്. എന്നാല്‍, 30.2 ഓവറില്‍ 250 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ട്രെന്‍ഡ് ബോള്‍ട്ടായിരുന്നു വിന്‍ഡീസ് ബാറ്റിങ് നിരയെ തകര്‍ത്തത്. ബോള്‍ട്ട് 10 ഓവറില്‍ 44 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു. 24 ന് ഓക്‌ലന്‍ഡില്‍ നടക്കുന്ന സെമിയില്‍ ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയെ നേരിടും. കിവീസ് പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമാക്കി ഇറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ ആദ്യവിക്കറ്റ് നഷ്ടപ്പെട്ടു.
മൂന്നു റണ്‍സെടുത്ത ജോണ്‍സണ്‍ ചാര്‍ലസിനെ ബോള്‍ട്ട് പുറത്താക്കി. ക്രിസ് ഗെയ്ല്‍ വിന്‍ഡീസിനെ കരകയറ്റാനുള്ള ശ്രമവും ഫലം കണ്ടില്ല. ഒന്നിനുപിറകെ ഒന്നായി വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. ഒടുവില്‍ അര്‍ധസെഞ്ചുറി നേടി ഗെയ്‌ലും (61) പുറത്തായി. ഗെയ്ല്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ അല്‍പമെങ്കിലും തിളങ്ങിയത്. സൈമണ്‍സ് 12 റണ്‍സും സാമുവല്‍സ് 27 റണ്‍സുമെടുത്തു. വാലറ്റക്കാരെ കൂട്ടുപിടിച്ച് ജോസണ്‍ ഹോള്‍ഡര്‍(42) വിന്‍ഡീസിന്റെ തോല്‍വിയുടെ ആഴം കുറച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha