ഇന്ത്യ ലോകകപ്പ് നിലനിര്‍ത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ലോകകപ്പ് നിലനിര്‍ത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ദുബായില്‍ ആസ്റ്റര്‍ ഫാര്‍മസിയുടെ ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റ ചടങ്ങില്‍ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1998ല്‍ ഷാര്‍ജയില്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ചതാണ് യുഎഇയെക്കുറിച്ചുള്ള ഏറ്റവും സന്തോഷം നല്‍കുന്ന ഓര്‍മ. അതേ പോലുള്ള ഒരു വിജയം ഉടന്‍ തന്നെ ഇന്ത്യന്‍ ടീമില്‍ നിന്ന് പ്രതീക്ഷിക്കുന്നു. 2003 ലോകകപ്പ് ടീമിന്റെ ഒത്തൊരുമയുടെ ഉദാഹരണമാണ്. ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും ടൂര്‍ണമെന്റിലെ മികച്ച താരമായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ആ തോല്‍വി ഏറെ വിഷമകരമായിരുന്നു. അന്ന് ലഭിച്ച ഗോള്‍ഡന്‍ ബാറ്റാണെന്ന് പോലും ശ്രദ്ധിച്ചത് പിന്നീട് നാട്ടിലെത്തി സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ്.
ചെറിയ രാജ്യങ്ങളുടെ ടീമുകളെ രാജ്യാന്തരതലത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ പ്രോല്‍സാഹിപ്പിക്കണമെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. ലോക കപ്പില്‍ മല്‍സരിച്ച യുഎഇയെ അഭിനന്ദിച്ചു. യുഎഇയില്‍ വീശുന്ന മണല്‍ക്കാറ്റിനെക്കുറിച്ചും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വാചാലനായി. 1998ല്‍ ഷാര്‍ജാ കപ്പില്‍ കളിക്കുമ്പോഴായിരുന്നു ആദ്യമായി മണല്‍ക്കാറ്റ് നേരിട്ട് അനുഭവിച്ചത്. ഹുങ്കാരത്തോടെ വീശിയ മണല്‍ക്കാറ്റ് ഗ്രൗണ്ടിലുണ്ടായിരുന്ന കളിക്കാരെ ഭയപ്പെടുത്തി. വളരെ ചെറിയ മനുഷ്യനായ ഞാന്‍ കാറ്റില്‍ പറന്നുപോകുമോ എന്ന് പോലും ഭയന്നു. അടുത്തുണ്ടായിരുന്ന ആദം ഗില്‍ക്രിസ്റ്റിനെ മറഞ്ഞു നിന്നാണ് അന്ന് പേടി അകറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha