ലോകകപ്പിലെ ആദ്യസെമിയില്‍ ന്യൂസിലാന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ബാറ്റിംഗ്

ലോകകപ്പിലെ ആദ്യ സെമിയില്‍ ന്യൂസീലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി.ഡീവില്യേഴ്‌സ് ബാറ്റിംഗ് തെരഞ്ഞെടുത്തു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടും പാകിസ്താനോടും തോല്‍വിയറിഞ്ഞാണ് ദക്ഷിണാഫ്രിക്ക സെമിയില്‍ പ്രവേശിച്ചത്. ഓപ്പണര്‍ ഡീ കോക്ക് ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് കരുത്ത് പകരുന്നു. നായകന്‍ ഡീ വില്യേഴ്‌സിന്റെ കൂറ്റനടികൂടിയായാല്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോര്‍ നേടുമെന്നതില്‍ സംശയമില്ല. അബോട്ടിനു പകരം പേസര്‍ ഫിലാന്‍ഡറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ലോകകപ്പിലെ ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാതെയാണ് ന്യൂസീലന്‍ഡ് സെമിയില്‍ എത്തിയത്. എന്നാല്‍ മില്‍നെയ്ക്ക് പരുക്ക് പറ്റി പുറത്ത് പോയത് ടീമിനെ വലയ്ക്കുന്നുണ്ട്. എന്നാല്‍ മക്കല്ലത്തിനൊപ്പം ഇരട്ട സെഞ്ചുറി നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റില്ലും കൂടി ഫോമിലേക്ക് എത്തിയത് ടീമിന്റെ ബാറ്റിംഗ് കരുത്ത് കൂട്ടുന്നു.
ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഫൈനല്‍ കാണാത്തവരാണ് ഇരു ടീമുകളും. ലോകകപ്പ് ജയിക്കാനുള്ള ടീം എന്നാണ് ന്യൂസീലന്‍ഡിനെ വിശേഷിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha