കളിയെ തോല്‍പ്പിക്കാന്‍ മഴ വന്നു: ദക്ഷിണാഫ്രിക്ക മൂന്നിന് 216

ലോകകപ്പിലെ ആദ്യ സെമിയില്‍ വില്ലനായി എത്തിയത് മഴയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് 38 ഓവറില്‍ എത്തിയപ്പോഴാണ് മഴ പെയ്തത്. മൂന്ന് വിക്കറ്റിന് 216 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍. അര്‍ധസെഞ്ച്വറിയോടെ ഡി വില്ല്യേഴ്‌സും (38 പന്തില്‍ 60) ഡു പ്ലസിസും (106 പന്തില്‍ 82) ക്രീസിലുണ്ട്. തുടക്കത്തിലേ ഹാഷിം ആംലയേയും (10) ഡി കോക്കിനേയും (14) നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡുപ്‌ലസിസും റൂസോയും (39) ചേര്‍ന്നുള്ള മൂന്നാം വിക്കറ്റിലെ 89 റണ്‍സാണ് കരകയറ്റിയത്. ട്രെന്റ് ബോള്‍ട്ട് ആണ് ആദ്യ രണ്ട് വിക്കറ്റും നേടിയത്. ഇതോടെ ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ ആദ്യ സ്ഥാനത്തുള്ള ബോള്‍ട്ടിന് 21 വിക്കറ്റായി. കോറി ആന്‍ഡേഴ്‌സനാണ് ഒരു വിക്കറ്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha