ചരിത്ര വിജയം രചിച്ച് ന്യൂസിലാന്‍ഡ് ലോകകപ്പ് ഫൈനലില്‍

ഒരിക്കല്‍കൂടി ക്രിക്കറ്റ് അത്യന്തം വാശിയേറിയതും ഉദ്വോഗജനകമായ നിമിഷങ്ങള്‍ നിറഞ്ഞതുമാണെന്ന് തെളിയിച്ചു. ജയം ആര്‍ക്കൊപ്പം എന്ന് ആര്‍ക്കും പറയാനാവാത്ത അവസ്ഥ എന്നു വിശേഷിപ്പിക്കാം ഈ കളിയെ. ഡേല്‍ സ്‌റ്റെയിനിന്റെ പന്ത് ലോംഗ് ഓണിലൂടെ ഗ്രാന്റ് എലിയറ്റ് ബൗണ്ടറിക്ക് പുറത്തേക്ക് പറത്തുമ്പോള്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രം പിറക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയെ നാലു വിക്കറ്റിന് തോല്‍പ്പിച്ചു ന്യൂസിലാന്‍ഡ് ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിലെത്തി. ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തില്‍ 43 ഓവറില്‍ 298 റണ്‍സ് എന്ന വിജയലക്ഷ്യം ഒരു പന്തും നാലു വിക്കറ്റും ശേഷിക്കെയാണ് ന്യൂസിലാന്‍ഡ് മറികടന്നത്. മാര്‍ച്ച് 29ന് മെല്‍ബണില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യഓസ്‌ട്രേലിയ രണ്ടാം സെമിഫൈനല്‍ മല്‍സരവിജയിയെയാകും ന്യൂസിലാന്‍ഡ് നേരിടുക. ഒരവസരത്തില്‍ 21.4 ഓവറില്‍ നാലിന് 149 എന്ന നിലയില്‍ പതറിയ ന്യൂസിലാന്‍ഡിനെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗ്രാന്റ് എലിയറ്റ് കോറി ആന്‍ഡേഴ്‌സണ്‍ സഖ്യമാണ് വിജയം ഉറപ്പാക്കിയത്. ഗ്രാന്റ് എലിയറ്റ് പുറത്താകാതെ 84 റണ്‍സും കോറി ആന്‍ഡേഴ്‌സണ്‍ 58 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 103 റണ്‍സാണ് എടുത്തത്. നേരത്തെ മഴമൂലം 43 ഓവറായി പുനഃക്രമീകരിച്ച മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ചിന് 281 റണ്‍സെടുക്കുകയായിരുന്നു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ന്യൂസിലാന്‍ഡ് വിജയലക്ഷ്യം 43 ഓവറില്‍ 298 റണ്‍സ് എന്ന നിലയില്‍ പുനഃക്രമീകരിച്ചത്. പുറത്താകാതെ 84 റണ്‍സെടുത്ത് ന്യൂസിലാന്‍ഡ് ജയത്തില്‍ നിര്‍ണായകപങ്ക് വഹിച്ച ഗ്രാന്റ് എലിയറ്റ് മാന്‍ ഓഫ് ദ മാച്ച്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha