എല്ലാ കണ്ണുകളും സിഡ്‌നിയിലേക്ക്

നാളെ നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയും ഓസീസും ഏറ്റു മുട്ടും. കളിച്ച എല്ലാ മത്സരങ്ങളിലും വിജയം രചിച്ചാണ് ഇന്ത്യ എത്തുന്നതെങ്കില്‍ ഓസീസ് അങ്ങനെയല്ല. പിച്ച് ബാറ്റിംഗിന് അനുകൂലമെന്നാണ് വിദഗ്ധമതം. ഏതായാലും പോരാട്ടം തീപാറുമെന്നതില്‍ തര്‍ക്കമില്ല. മത്സരത്തിനപ്പുറം പല തന്ത്രങ്ങളും മെനഞ്ഞെത്തുന്ന കംഗാരുപ്പടയെ ധോണിപ്പട കീഴ്‌പ്പെടുത്തുമോ. ഏതായാലും പോരാട്ടം കടുക്കുമ്പോള്‍ ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന ധോണിപ്പടക്കൊപ്പം ഉണ്ടാകും. എല്ലാ കണ്ണുകളും നാളെ സിഡ്‌നിയില്‍ എത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha