ഇന്ത്യയ്ക്ക് 329 റണ്‍സിന്റെ വിജയലക്ഷ്യം

ലോകകപ്പു സെമിയില് ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്കു നല്ല തുടക്കം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്കു ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് നേരത്തേ നഷ്ടമായി. എങ്കിലും ആരോണ്‍ ഫിന്ച്ും സ്റ്റീവന് സ്മിത്തും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് സഖ്യം 182 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15-ാം റണ്‍സില്‍ ഡേവിഡ് വാര്‍ണുടെ വിക്കറ്റ് നഷ്ടമായപ്പോള്‍ ഒത്തുചേര്‍ന്ന ഇവര്‍ സ്കോര്‍ 197 ല്‍ എത്തിയപ്പോഴാണ് പിരിഞ്ഞത്. 105 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് പുറത്തായത്.
നിശ്ചിത 50 ഓവറില്‍ ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണെടുത്തത്.
ഉമേഷ് യാദവ് 4-ഉം മോഹിത് ശര്‍മ്മ 2- ഉം അശ്വിന്‍ 1 വിക്കറ്റും വീഴ്ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha