ഓസ്‌ട്രേലിയ ഫൈനലില്‍

ഫില്‍ ഹ്യൂസിന്റെ ചോരവീണ് ചുവന്ന സിഡ്‌നിയിലെ പിച്ചില്‍ ഓസ്‌ട്രേലിയക്ക് ഇന്ന് ജയിക്കാതിരിക്കാനാവില്ലായിരുന്നു. ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് സെമിയില്‍ ഫുള്‍സ്‌റ്റോപ്പിട്ട് അവര്‍ അതുനേടി. ജയത്തോടൊപ്പം ഏഴാം തവണയും ലോകകപ്പിലെ ഫൈനല്‍ ബര്‍ത്തും. ഇന്ത്യയെ 95 റണ്‍സിന് തകര്‍ത്ത് ആതിഥേയരായ ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെത്തി. സെമിയില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയെത്തിയ സഹ ആതിഥേയരായ ന്യൂസിലന്‍ഡാണ് ഫൈനലില്‍ ഓസീസിന്റെ എതിരാളികള്‍. ഞായറാഴ്ച മെല്‍ബണിലാണ് ഫൈനല്‍. സെഞ്ചുറിയുമായി ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ച സ്റ്റീവന്‍ സ്മിത്താണ് കളിയിലെ കേമന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha