ലോകകപ്പ് കലാശപ്പോരാട്ടം നാളെ

നാളെ കപ്പ് ആരു നേടും. ലോകം മുഴുവന്‍ ചോദിക്കുന്ന ചോദ്യത്തിന് വിരാമമാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ലോകകപ്പ് ക്രിക്കറ്റ് കലാശപ്പോരാട്ടം നാളെ മെല്‍ബണില്‍. ആതിഥേയ രാജ്യങ്ങളായ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലാണ് കലാശപ്പോരാട്ടം. മൂന്ന് വട്ടം തുടര്‍ച്ചയായി നേടിയ ശേഷം കഴിഞ്ഞ വര്‍ഷം കൈവിട്ടുപോയ കപ്പ് തിരിച്ചുപിടിക്കാനാണ് കംഗാരുക്കള്‍ ഇറങ്ങുന്നതെങ്കില്‍ തങ്ങളുടെ ആദ്യ ലോകകിരീടം തേടിയാണ് കിവികള്‍ നാളെ മൈതാനത്ത് ഇറങ്ങുക. ഓസ്‌ട്രേലിയ മുമ്പ് നാല് വട്ടം ലോകകിരീടം സ്വന്തമാക്കിയിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തില്‍ അല്‍പം പതര്‍ച്ചയോടെയായിരുന്നു തുടക്കമെങ്കിലും നോക്കൗട്ട് റൗണ്ടിലേക്ക് എത്തിയപ്പോഴേക്കും കംഗാരുക്കള്‍ തങ്ങളുടെ തനി സ്വരൂപം പുറത്തെടുത്തു. ക്വാര്‍ട്ടറില്‍ പാകിസ്താന് എതിരെയും സെമിയില്‍ ഇന്ത്യക്കെതിരെയും ആധികാരിക ജയത്തോടെയാണ് അവര്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. ഫൈനല്‍ കളിക്കുന്നത് തങ്ങളുടെ മണ്ണിലാണെന്ന ആനുകൂല്യവും അവര്‍ക്കുണ്ട്.
ഇതുവരെ ഒരു തോല്‍വി പോലുമറിയാതെയാണ് മക്കല്ലത്തിന്റെ നേതൃത്വത്തിലുള്ള കിവികള്‍ ഫൈനലിനിറങ്ങുന്നത്. സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കടുത്ത പോരാട്ടത്തിലൂടെയാണ് അവര്‍ ഫൈനലില്‍ എത്തിയത്. ഗ്രൂപ്പ് മത്സരത്തില്‍ ഓസീസിനെ തോല്‍പിച്ച ആത്മവിശ്വാസവും അവര്‍ക്കുണ്ട്. എന്നാല്‍ ഈ ലോകകപ്പില്‍ ആദ്യമായാണ് ന്യൂസിലന്‍ഡിന് പുറത്ത് കളിക്കുന്നത് എന്നതാണ് കിവികളെ കുഴക്കുന്ന കാര്യം. നാളെ കൊണ്ട് ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയിറങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha