മൂന്നാം വിക്കറ്റും നഷ്ടമായി ന്യൂസിലാന്‍ഡ്

ലോകകപ്പ് കിരീടപോരാട്ടത്തില്‍ ന്യൂസിലാന്‍ഡിന് മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. മക്കല്ലത്തിന് പിന്നാലെ മാര്‍ട്ടിന്‍ ഗുപ്ടിലും(15), കെയ്ന്‍ വില്യംസണും(12) പുറത്തായതോടെ 13 ഓവറില്‍ മൂന്നിന് 38 റണ്‍സ് എന്ന നിലയില്‍ പതറുകയാണ് ന്യൂസിലാന്‍ഡ്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്ത് ഓഫ്‌സൈഡിലേക്ക് കട്ട് ചെയ്യാന്‍ ശ്രമിക്കവെ ഗുപ്ടില്‍ ബൗള്‍ഡാകുകയായിരുന്നു. ജോണ്‍സന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് വില്യംസണ്‍ പുറത്തായത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്‍ഡിന് ആദ്യ ഓവറില്‍ തന്നെ മക്കല്ലത്തിന്റെ(പൂജ്യം) വിക്കറ്റ് നഷ്ടമായിരുന്നു. റണ്‍സെടുക്കുംമുമ്പ് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പനൊരു യോര്‍ക്കര്‍ മക്കല്ലത്തിന്റെ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. അഞ്ചു റണ്‍സോടെ റോസ് ടെയ്‌ലറും ഒരു റണ്‍സോടെ ഗ്രാന്റ് എലിയട്ടുമാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സെമിയില്‍ കളിച്ച ടീമുകളില്‍ മാറ്റം വരുത്താതെയാണ് ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും കലാശപ്പോരിനിറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha