എലിയറ്റിന് അര്‍ദ്ധ സെഞ്ച്വറി

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം എലിയട്ട്‌റോസ് ടെയ്‌ലര്‍ സഖ്യത്തിന്റെ ബലത്തില്‍ ന്യൂസിലന്‍ഡ് കരകയറുന്നു. 30 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയിലാണ് അവര്‍.
ഒരു ഘട്ടത്തില്‍ മൂന്നിന് 39 എന്ന നിലയില്‍ തകര്‍ന്ന കിവികളെ അര്‍ധസെഞ്ച്വറി നേടിയ ഗ്രാന്റ് എലിയട്ടും (54) റോസ് ടെയ്‌ലറും (30) ചേര്‍ന്ന് കരകയറ്റുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 85 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ബ്രണ്ടന്‍ മക്കല്ലം (0), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (15), കെയ്ന്‍ വില്ല്യംസണ്‍ (12) എന്നിവരാണ് പുറത്തായ കിവീസ് ബാറ്റ്‌സ്മാന്‍മാര്‍. മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മജാണ്‍സണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha