ന്യൂസിലാഡിനെ തകര്‍ത്ത് ഓസീസ് ലോകകപ്പ് കീരീടം സ്വന്തമാക്കി

ന്യൂസിലാഡിനെ തകര്‍ത്ത് ഓസീസ് ലോകകപ്പ് കീരീടം സ്വന്തമാക്കി. ക്രിക്കറ്റിന്റെ രാജാക്കന്‍മാര്‍ തങ്ങളെന്ന് ഓസീസ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. കഴിഞ്ഞ ലോകകപ്പില്‍ കൈവിട്ട കിരീടം തിരിച്ചുപിടിച്ച് ഓസീസ് ക്രിക്കറ്റിന്റെ നെറുകയില്‍ മുത്തമിട്ടു. 2011ല്‍ ഇന്ത്യയ്ക്ക് മുന്നില്‍ കപ്പ് വച്ച് കീഴടങ്ങിയ ആതിഥേയര്‍ അയല്‍ക്കാരായ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ലോകക കിരീടം തിരിച്ചു പിടിച്ചു. സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച പോലെ കിവീസിനു ഒന്നു പൊരുതാന്‍ പോലും ഓസീസ് അനുവദിച്ചില്ല. കിവീസ് മുന്നോട്ട് വച്ച 814 റണ്‍ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. വിടവാങ്ങല്‍ മത്സരം കളിച്ച ഓസീസ് മൈക്കല്‍ ക്ലാര്‍ക്കിന് കീരീട നേട്ടം അഭിമാനകരമായ നേട്ടമായി. ഇതോടെ അഞ്ചാമതും ലോക കീരീടം ചൂടുന്ന രാജ്യമെന്ന ഖ്യാതിയും അവര്‍ക്ക് മാത്രം സ്വന്തം.
ആദ്യ കിരീട നേട്ടം സ്വപ്‌നം കണ്ടിറങ്ങിയ കിവീസിന് ആ സ്വപ്‌നത്തിന് വേണ്ടി ഇനിയും കാത്തിരിക്കണമെന്ന് ഓസീസിന്റെ പ്രകടനം ഓര്‍മപ്പെടുത്തി.
ടോസ് നേടുന്നതില്‍ മാത്രം വിജയിക്കാനാണ് കിവീസിന് സാധിച്ചത്. മത്സരത്തിന്റെ മറ്റെല്ലാ തലങ്ങളിലും ഓസീസ് വ്യക്തമായ മേല്‍കൈ നേടിയിരുന്നു. 184 റണ്‍ വിജയ ലക്ഷ്യവുമായിറങ്ങിയ ഓസീസിന് ഓപ്പണര്‍മാരുടെയും നായകന്‍ ക്ലാര്‍ക്കിന്റെയും വിക്കറ്റാണ് നഷ്ടമായത്. വാര്‍ണര്‍ 45 റണ്ണിനും, ഫിഞ്ച് റണ്‍ ഒന്നും നേടാതെയുമാണ് പുറത്തായത്. അര്‍ദ്ധസെഞ്ചുറി നേടിയ 74 റണ്ണിനും പുറത്തായി. സ്മിത്തും, വാട്‌സനും കൂടിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha