ഈ കിരീടം ഞങ്ങളുടെ പ്രിയ കൂട്ടുകാരന്...

ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് തകര്‍ത്തു നേടിയ അഞ്ചാം ലോക കിരീടം തങ്ങളുടെ പ്രിയ കൂട്ടുകാരന് സമര്‍പ്പിച്ച് ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. സിഡ്‌നിയിലെ ക്രിക്കറ്റ് പിച്ചില്‍ തലയ്ക്ക് പന്തുകൊണ്ട് അകാലമൃത്യു വരിച്ച തങ്ങളുടെ സഹതാരമായ ഫിലിപ് ഹ്യൂസിന്റെ ഓര്‍മ്മയ്ക്കായാണ് ഈ വിജയം സമര്‍പ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് മല്‍സരത്തിനിടെ തലയ്ക്ക് ഏറു കൊണ്ടു മരിച്ച ഫിലിപ് ഹ്യൂസിന്റെ ദാരുണാന്ത്യം ക്രിക്കറ്റ് ലോകത്ത് ഏറെ ഞെട്ടലുളവാക്കിയിരുന്നു. തങ്ങളെ ഏറെ സങ്കടപ്പെടുത്തിയ പ്രിയതാരത്തിന്റെ ഓര്‍മയ്ക്കായി കിരീട നേട്ടം സമര്‍പ്പിച്ചിരിക്കുകയാണ് ഓസീസ് ടീമിലെ സഹതാരങ്ങള്‍.
ലോകകപ്പ് കിരീടം നേടിയ ഓസീസ് ടീമിലെ അദൃശ്യനായ പതിനാറാം അംഗമായിരുന്നു ഫിലിപ് ഹ്യൂസെന്ന് ക്ലാര്‍ക്ക് അനുസ്മരിച്ചു. ഹ്യൂസുള്‍പ്പെടെ പതിനാറംഗ ടീമുമായാണ് ഓസ്‌ട്രേലിയന്‍ ടീം ലോകകപ്പ് കിരീടം നേടിയതെന്ന് ഇവിടെയുള്ള എല്ലാവര്‍ക്കുമറിയാമെന്നാണ് താന്‍ കരുതുന്നതെന്ന് ക്ലാര്‍ക്ക് പറഞ്ഞു.
ഈ വിജയം ഞങ്ങളുടെ കുഞ്ഞു സഹോദരനുള്ളതാണ്. ഈ കിരീടനേട്ടം ഏറ്റവും സന്തോഷത്തോടെ തന്നെ തങ്ങള്‍ ആഘോഷിക്കുമെന്നും അദേഹം വ്യക്തമാക്കി. ഹ്യൂസിന്റെ ദാരുണമായ മരണം ഏറ്റവുമധികം ബാധിച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായിരുന്നു ക്ലാര്‍ക്ക്. ഹ്യൂസിന്റെ മരണശേഷം കളിക്കാനിറങ്ങിയപ്പോഴെല്ലാം പിഎച്ച് എന്നെഴുതിയ ബാന്‍ഡും ധരിച്ചാണ് ക്ലാര്‍ക്ക് എത്തിയിരുന്നത്. തുടര്‍ന്നും ഈ ബാന്‍ഡ് ധരിച്ചായിരിക്കും താന്‍ ടെസ്റ്റില്‍ തുടരുകയെന്നും ക്ലാര്‍ക്ക് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha