കോഹ്‌ലിയെയും അനുഷ്‌കയെയും പിന്തുണച്ച് യുവരാജ് സിങ് രംഗത്ത്, വിരാടിന്റെയും അനുഷ്‌കയുടെയും സ്വകാര്യ ജീവിതത്തെ മാനിക്കണമെന്ന് യുവരാജ് സിങ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകന്‍ വിരാട് കോഹ്‌ലിയെയും കാമുകി അനുഷ്‌ക ശര്‍മ്മയെയും അനുകൂലിച്ച് യുവരാജ് സിംഗ് രംഗത്ത്. വിരാടിന്റെയും അനുഷ്‌കയുടെയും സ്വകാര്യ ജീവിതത്തെ മാനിക്കണമെന്ന് ഇന്ത്യന്‍ ആരാധകരോട് യുവരാജ് സിങ് ട്വിറ്റ് ചെയ്തു. വിജയത്തിലും പരാജയത്തിലും ടീമിനൊപ്പം നില്‍ക്കുന്ന ആരാധകര്‍ കോഹ്‌ലിയുടെയും അനുഷ്‌കയുടെയും സ്വകാര്യ ജീവിതം മാനിക്കണമെന്നാണ് യുവരാജ് ട്വീറ്റ് ചെയ്തതു.
ഭാവിയില്‍ കോഹ്‌ലി ഇന്ത്യയ്ക്ക് വേണ്ടി തിളക്കാമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും യുവരാജ് പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അനുഷ്‌കയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആഷേപം തുടരുന്ന സാഹചര്യത്തിലാണ് യുവരാജ് സഹതാരത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. സെമിയില്‍ ഒരു റണ്ണിനാണ് കോഹ്‌ലി പുറത്തായത്. അനുഷ്‌കയെയും കോഹ്‌ലിയെയും പിന്തുണച്ച് ബോളിവുഡ് താരങ്ങളും രംഗത്ത് വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha