ഡാനിയേല്‍ വെട്ടോറി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ഡാനിയേല്‍ വെട്ടോറി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് ക്രിക്കറ്റില്‍ ടീം ഫൈനലില്‍ എത്തിയതില്‍ ആഹ്ലാദമുണ്ടെന്നും ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വെട്ടോറി പറഞ്ഞു. ഈ ലോകകപ്പില്‍ ഒന്‍പത് മല്‍സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ മുപ്പത്തിയാറുകാരനായ വെട്ടോറി നേടിയിരുന്നു. ന്യൂസീലന്‍ഡിനായി 295 ഏകദിനം കളിച്ച വെട്ടോറി 305 വിക്കറ്റും 2,253 റണ്‍സും നേടിയിട്ടുണ്ട്. 113 ടെസ്റ്റും രാജ്യത്തിനായി കളിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha