ഐ.സി.സി പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവെച്ചു

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവെച്ചു. ലോകകപ്പ് ഫൈനലിനുശേഷം മുസ്തഫ കമാലിനെ മറികടന്ന് ജേതാക്കള്‍ക്ക് ഐ.സി.സി ചെയര്‍മാന്‍ എന്‍.ശ്രീനിവാസന്‍ കപ്പ് സമ്മാനിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. എന്നാല്‍ രാജി സ്വീകരിക്കാന്‍ ഐ.സി.സി വിസമ്മതിച്ചു. ട്രോഫി ശ്രീനിവാസന്‍ സമ്മാനിച്ചതിനെതിരെ കമാല്‍ രംഗത്തുവന്നിരുന്നു. ഐ.സി.സി ചട്ടമനുസരിച്ച് പ്രസിഡന്റാണ് ട്രോഫി സമ്മാനിക്കേണ്ടത്.
ഫൈനല്‍ ദിനം മെല്‍ബണില്‍ നടന്ന കാര്യങ്ങളില്‍ തൃപ്തനല്ല എന്ന് ബംഗ്‌ളാദേശുകാരനായ കമാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്റെ രാജിക്കത്ത് തയാറാണ്. ഇനി മുതല്‍ ഞാന്‍ ഐ.സി.സി പ്രസിഡന്റല്ല, മുന്‍ ഐ.സി.സി പ്രസിഡന്റാണ്. ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധ്യമല്ല കമാല്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha