മക്കല്ലത്തെ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു

ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെ ഫൈനലിലേക്ക് നയിച്ച വെടിക്കെട്ട് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തെ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. ഇതിഹാസ താരം സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ പേരിലുള്ള പുരസ്‌കാരമാണ് 33 കാരനായ മക്കല്ലത്തെ തേടിയെത്തിയത്. ന്യൂസിലന്‍ഡ് ആദ്യമായാണ് ഐസിസി ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ടീമംഗങ്ങള്‍ക്ക് പ്രചോദനമേകി ആക്രമണാത്മക ബാറ്റിംഗ് ശൈലിയുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ എന്നതാണ് മക്കല്ലത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ന്യൂസിലന്‍ഡ് ബാറ്റിംഗിന്റെ നെടുംതൂണായ യുവതാരം കെയ്ന്‍ വില്യംസണെ ബാറ്റ്‌സ്മാന്‍ ഓഫ് ദി ഇയറായും ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനായ ട്രെന്റ് ബോള്‍ട്ടിനെ ബൗളര്‍ ഓഫ് ദി ഇയറായും തെരഞ്ഞെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha