സുരേഷ് റെയ്‌ന വിവാഹിതനാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിവാഹിതനാകുന്നു. വെള്ളിയാഴ്ച ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ബാല്യകാല സുഹൃത്തും നെതര്‍ലണ്ട്‌സില്‍ ബാങ്ക് ഉദ്യോഗസ്ഥയുമായ പ്രിയങ്ക ചൗധരിയാണ് വധു.
ബുധനാഴ്ച ഗാസിയാബാദിലെ റെയ്‌നയുടെ വീട്ടില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നു. അടുത്ത സുഹൃത്തുക്കളും വധൂവരന്മാരുടെ അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ടീം ഇന്ത്യയിലെ സഹതാരങ്ങളും മറ്റ് പ്രമുഖരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ് ടീം ഇന്ത്യ കഴിഞ്ഞയാഴ്ചയാണ് മടങ്ങിയെത്തിയത്. ഏപ്രില്‍ ഒന്‍പതിന് ഐപിഎല്‍ എട്ടാം എഡിഷന്‍ തുടങ്ങാനിരിക്കേയാണ് റെയ്‌നയുടെ വിവാഹത്തിനായി താരങ്ങള്‍ ഒത്തുചേരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
---
https://www.facebook.com/Malayalivartha