ആറാം തമ്പുരാന്‍ @ 200

സിക്‌സറുകളുടെ തമ്പുരാന്‍ ക്രിസ് ഗെയ്‌ലിന് ഐ.പി.എല്ലില്‍ അപൂര്‍വ റെക്കോഡ്. സിക്‌സര്‍ എണ്ണത്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയാണ് ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം ഗെയ്ല്‍ അവസാനിപ്പിച്ചത്.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി 200 സിക്‌സറുകള്‍ പറത്തിയ താരമെന്ന റെക്കോഡാണ് ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ ട്രെന്റ് ബൗള്‍ട്ടിനെ ബൗണ്ടറിക്കു മീതേ പറത്തി ഗെയില്‍ സ്വന്തം പേരില്‍ കുറിച്ചത്.
രണ്ടാം സ്ഥാനത്തുള്ള സുരേഷ് റെയ്‌ന 117 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 134 സിക്‌സറുകള്‍ നേടിയപ്പോള്‍ ഗെയിലിന് 200 സിക്‌സറുകള്‍ പറത്താന്‍ വെറും 70 മത്സരങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ആദ്യ ഐ.പി.എല്ലില്‍ കളിക്കാതിരുന്ന ഗെയില്‍ 2009ലാണ് കുട്ടിക്രിക്കറ്റിന്റെ ആഘോഷത്തില്‍ പങ്കാളിയാവുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha