Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്

ഐ പി എല്‍: പഞ്ചാബും രാജസ്ഥാനും മത്സരിച്ച് തകര്‍ത്തടിച്ച ആവേശപ്പോരാട്ടത്തില്‍ അവസാന വിജയം രാജസ്ഥാനൊപ്പം

28 SEPTEMBER 2020 05:56 AM IST
മലയാളി വാര്‍ത്ത

ഷാര്‍ജയില്‍ ഇന്നലെ പഞ്ചാബും രാജസ്ഥാനും തമ്മിലുള്ള ആവേശപ്പോരാട്ടത്തില്‍ വിജയം രാജസ്ഥാനൊപ്പം. നാലു വിക്കറ്റിനാണ് രാജസ്ഥാന്റെ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മൂന്നു പന്തു ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ മറികടന്നത്. സഞ്ജു സാംസണ്‍ (42 പന്തില്‍ 85), സ്റ്റീവ് സ്മിത്ത് ((27 പന്തില്‍ 50), രാഹുല്‍ ടെവാട്ടിയ (31 പന്തില്‍ 53) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. അവസാന ഓവറുകളില്‍ രാഹുല്‍ ടെവാട്ടിയയുടെ കടന്നാക്രമണമാണ് രാജസ്ഥാനെ വിജയത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ് ലഭിച്ച കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ, ആദ്യ ഓവറില്‍ മൂന്നു റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍. രണ്ടാം ഓവറില്‍ സിക്‌സറോടെ മായങ്ക് അഗര്‍വാള്‍ ആക്രമണത്തിലേക്കു തിരിഞ്ഞു. പിന്നാലെ നാലാം ഓവറില്‍ തുടര്‍ച്ചയായ മൂന്നു ഫോറുകളുമായി ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും മായങ്കിന് മികച്ച പിന്തുണ നല്‍കി. ഷാര്‍ജയിലെ ചെറിയ മൈതാനത്തില്‍ സിക്‌സറുകളും ഫോറും കണ്ടെത്താന്‍ ഇരുവര്‍ക്കും അധികം ആയാസപ്പെടേണ്ടിവന്നില്ല. തുടര്‍ച്ചയായി ബൗണ്ടറികള്‍ പിറന്നതോടെ 4.3 ഓവറില്‍ പഞ്ചാബ് 50 റണ്‍സ് പിന്നിട്ടു. മായങ്ക് കൂടുതല്‍ ആക്രമണകാരിയായതോടെ പഞ്ചാബിന്റെ സ്‌കോര്‍ അതിവേഗം ചലിച്ചു. വൈകാതെ മായങ്ക് അര്‍ധ സെഞ്ചുറി പിന്നിട്ടു. 26 പന്തിലായിരുന്നു മായങ്കിന്റെ അര്‍ധ സെഞ്ചുറി. ആ ഓവറില്‍ തന്നെ പഞ്ചാബ് ടീം സ്‌കോര്‍ 100 കടന്നു.

മായങ്ക് അഗര്‍വാള്‍ - കെ.എല്‍. രാഹുല്‍ വെടിക്കെട്ടിന്റെ പിന്‍ബലത്തില്‍ 20 ഓവറില്‍ 223 റണ്‍സാണ് പഞ്ചാബ് അടിച്ചുകൂട്ടിയത്. ഐപിഎല്‍ 13-ാം സീസണിലെ ഉയര്‍ന്ന ടീം സ്‌കോറാണിത്. കഴിഞ്ഞ ദിവസം ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന്‍ നേടിയ 216 റണ്‍സാണ് പഞ്ചാബ് മറികടന്നത്. സെഞ്ചുറിയുമായി മായങ്ക് അഗര്‍വാളും അര്‍ധ സെഞ്ചുറിയുമായി രാഹുലും കളംനിറഞ്ഞതോടെ രാജസ്ഥാന്‍ റോയല്‍സ് ബോളര്‍മാര്‍ കാഴ്ചക്കാരായി. ആദ്യ വിക്കറ്റില്‍ മായങ്ക്- രാഹുല്‍ സഖ്യം 183 റണ്‍സാണ് നേടിയത്. മായങ്ക് 106 റണ്‍സ് നേടിയും രാഹുല്‍ 69 റണ്‍സ് നേടിയുമാണ് പുറത്തായത്.

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബോളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഇരുന്നൂറിനു മേല്‍ സ്‌ട്രൈക് റേറ്റിലായിരുന്നു മായങ്കിന്റെ ബാറ്റിങ്. 35 ബോളില്‍ കെ.എല്‍. രാഹുലും അര്‍ധ സെഞ്ചുറി കടന്നു. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെയായിരുന്നു രാഹുലിന്റെ അര്‍ധ സെഞ്ചുറി. 14 ാം ഓവറില്‍ പഞ്ചാബ് 150 റണ്‍സ് പിന്നിട്ടു. 15 ാം ഓവറില്‍ മായങ്ക് സെഞ്ചുറി പൂര്‍ത്തിയാക്കി. 45 പന്തില്‍ ഏഴു സിക്‌സും ഒന്‍പതു ഫോറുമുള്‍പ്പെടെ 222.22 സ്‌ട്രൈക് റേറ്റിലാണ് മായങ്ക് 100 റണ്‍സ് പിന്നിട്ടത്. നേടിയ 100 റണ്‍സില്‍ 78 റണ്‍സും സിക്‌സറുകളുടെയും ഫോറുകളുടെയും പിന്‍ബലത്തിലായിരുന്നു.

224 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച രാജസ്ഥാന്‍ തുടക്കത്തിലെ ആക്രമണത്തിലേക്കു തിരിഞ്ഞു. സ്റ്റീവ് സ്മിത്ത്-ജോസ് ബട്ലര്‍ കൂട്ടുകെട്ട് ആദ്യ ഓവറില്‍ 11 റണ്‍സും രണ്ടാം ഓവറില്‍ 8 റണ്‍സും നേടി. എന്നാല്‍ ഷെല്‍ഡന്‍ കോട്രല്‍ എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ടാം പന്തില്‍ സര്‍ഫറാസ് ഖാന് ക്യാച്ച് നല്‍കി ജോസ് ബട്ലര്‍ (4 റണ്‍സ്) മടങ്ങി. സ്റ്റീവ് സ്മിത്തിന് കൂട്ടായി എത്തിയ സഞ്ജു സാംസണ്‍ നേരിട്ട രണ്ടാം പന്തില്‍ സിക്‌സറോടെ ഇന്നിങ്‌സിനു തുടക്കം കുറിച്ചു. അഞ്ചാം ഓവറില്‍ രാജസ്ഥാന്‍ 50 റണ്‍സ് പിന്നിട്ടു.

ഇതിനിടെ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ 100 സിക്‌സുകള്‍ എന്ന നേട്ടം സ്വന്തമാക്കി. രവി ബിഷ്‌ണോയ് എറിഞ്ഞ അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ സിക്‌സടിച്ചാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. 2013 (5 സിക്‌സ്), 2014 (17), 2015 (8), 2016 (8), 2017 (19), 2018 (19), 2019 (13) 2020 (ആദ്യ മല്‍സരത്തില്‍ ഒന്‍പതും ഇന്ന് ഏഴും സിക്‌സ്) എന്നിങ്ങനെയാണ് സഞ്ജുവിന്റെ ഇതുവരെയുള്ള സിക്‌സര്‍നേട്ടം.

മല്‍സരത്തിലെ ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ സിംഗിളെടുത്ത് സ്മിത്ത് അര്‍ധ സെഞ്ചുറി തികച്ചു. തൊട്ടടുത്ത പന്തില്‍ രാജസ്ഥാന്‍ സ്‌കോര്‍ 100 പിന്നിട്ടു. അവസാന പന്തില്‍ മുഹമ്മദ് ഷമിക്ക് ക്യാച്ച് നല്‍കി സ്റ്റീവ് സ്മിത്ത് മടങ്ങി. 27 പന്തില്‍ രണ്ടു സിക്‌സും ഏഴു ഫോറുമുള്‍പ്പെടെ 50 റണ്‍സാണ് സ്മിത്ത് നേടിയത്. സ്മിത്ത് പുറത്തായതോടെ രാജസ്ഥാന്റെ സ്‌കോറിങ് നിരക്കും താഴ്ന്നു. ഉജ്വല ഫീല്‍ഡിങ്ങുകളുമായി പഞ്ചാബ് താരങ്ങള്‍ മൈതാനം കയ്യടക്കിയതോടെ സഞ്ജു - രാഹുല്‍ ടെവാട്ടിയ കൂട്ടുകെട്ട് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. വൈകാതെ സഞ്ജു ഈ സിസണിലെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറി നേടി. ഗ്ലെന്‍ മാക്‌സ്വെലിന്റെ ബോളിങ്ങില്‍ ക്യാച്ചില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതോടെയാണ് സഞ്ജു അര്‍ധസെഞ്ചുറി തികച്ചത്. 14 ഓവര്‍ പിന്നിട്ടപ്പോഴേക്കും രാജസ്ഥാന്‍ സ്‌കോര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ്. അപ്പോള്‍ ജയിക്കാന്‍ വേണ്ടത് 36 പന്തില്‍ 92 റണ്‍സ്.

റണ്‍റേറ്റ് ഉയര്‍ന്നതോടെ സഞ്ജു ആക്രമണത്തിലേക്കു തിരിഞ്ഞു. ഗ്ലെന്‍ മാക്‌സ്വെല്‍ എറിഞ്ഞ 16 ാം ഓവറില്‍ മൂന്നു സിക്‌സ് ഉള്‍പ്പെടെ 21 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സഞ്ജു പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റിനു പിന്നില്‍ രാഹുലിന് ക്യാച്ച്. 42 പന്തില്‍ ഏഴ് സിക്‌സും നാലു ഫോറുമുള്‍പ്പെടെ 85 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്.

രാജസ്ഥാന്‍ ഇന്നിങ്‌സിന് സഞ്ജു സാംസണ്‍- സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട് ശക്തമായ അടിത്തറയിട്ടെങ്കിലും (40 പന്തില്‍ 81 റണ്‍സ്) ഒരവസരത്തില്‍ പഞ്ചാബ് മത്സരത്തിലേക്ക് തിരിച്ചെത്തിയതാണ്. എന്നാല്‍, ഷെല്‍ഡണ്‍ കോട്രല്‍ എറിഞ്ഞ 18-ാം ഓവറില്‍ അഞ്ച് സിക്‌സറുകള്‍ സഹിതം 30 റണ്‍സെടുത്ത ടെവാട്ടിയ മത്സരം കീഴ്മേല്‍ മറിച്ചു.

ഷെല്‍ഡന്‍ കോട്രല്‍ എറിഞ്ഞ 18-ാം ഓവറിലെ ഒന്നൊഴികെ എല്ലാ പന്തുകളും ബൗണ്ടറി ലൈനിനു മുകളിലൂടെ അതിര്‍ത്തികടന്നു. ആ ഓവറില്‍ അഞ്ച് സിക്‌സ് നേടിയ രാഹുല്‍ ടെവാട്ടിയ 30 റണ്‍സാണ് അടിച്ചുകൂട്ടിയത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ റോബിന്‍ ഉത്തപ്പ (9 റണ്‍സ്) പുറത്തായി. പിന്നാലെയെത്തിയ ജോഫ്ര ആര്‍ച്ചറും രാഹുല്‍ ടെവാട്ടിയയും സിക്‌സറുകള്‍ തുടര്‍ന്നു. 19-ാം ഓവറില്‍ രാഹുല്‍ ടെവാട്ടിയ അര്‍ധ സെഞ്ചുറി നേടി. തൊട്ടടുത്ത പന്തില്‍ രാഹുല്‍ പുറത്ത്. 31 പന്തില്‍ ഏഴ് സിക്‌സ് ഉള്‍പ്പെടെ 53 റണ്‍സാണ് രാഹുല്‍ ടെവാട്ടിയ നേടിയത്. പിന്നാലെയെത്തിയ റയാന്‍ പരാഗ് വന്നപാടെ മടങ്ങി. പിന്നാലെയെത്തിയ ടോം കറന്‍ നേരിട്ട ആദ്യ പന്തില്‍ ഫോര്‍ അടിച്ച് രാജസ്ഥാനെ വിജയതീരത്തെത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിളംബര ജാഥ ഡിസംബര്‍ 26ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും  (12 minutes ago)

ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധു സമാഗമം എന്നിവ ഇന്ന് അനുഭവപ്പെടും.  (17 minutes ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (29 minutes ago)

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (8 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (8 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (8 hours ago)

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (11 hours ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (12 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (12 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (12 hours ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (12 hours ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (13 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (13 hours ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (15 hours ago)

Malayali Vartha Recommends