Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഐ പി എല്‍: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് 5 വിക്കറ്റ് ജയം

29 OCTOBER 2020 07:56 AM IST
മലയാളി വാര്‍ത്ത

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് 5 വിക്കറ്റ് ജയം. സ്‌കോര്‍: ബാംഗ്ലൂര്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ്. മുംബൈ 19.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ്. 79 റണ്‍സോടെ പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ വിജയശില്‍പി. ഈ ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലോഓഫ് ഏറെക്കുറെ ഉറപ്പിച്ചു.

120 പന്തില്‍ 165 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഓപ്പണര്‍മാര്‍ ഇഷാന്‍ കിഷനും ക്വിന്റന്‍ ഡി കോക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സിംഗിളുകളെയും ഡബിളിനെയുമാണ് ആശ്രയിച്ചത്. ആറാം ഓവറില്‍ ക്വിന്റന്‍ ഡി കോക്കും (19 പന്തില്‍ ഒരു സിക്‌സ് സഹിതം 18 റണ്‍സ്) പിന്നാലെ ഇഷാന്‍ കിഷനും മടങ്ങി. ഇഷാന്‍ കിഷനെ (19 പന്തില്‍ ഒരു സിക്‌സും മൂന്നു ഫോറുമുള്‍പ്പെടെ 25 റണ്‍സ്) യുസ്വേന്ദ്ര ചെഹലിന്റെ ബോളിങ്ങില്‍ ക്രിസ് മോറിസ് ക്യാച്ചെടുക്കുകയായിരുന്നു. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ്. മുഹമ്മദ് സിറാജ് എറിഞ്ഞ അടുത്ത ഓവറില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ ദേവ്ദത്ത് പടിക്കല്‍, സൗരഭ് തിവാരിയെ (5 റണ്‍സ്) പുറത്താക്കി. 15-ാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യ (10 റണ്‍സ്) പുറത്തായി. ഒരറ്റത്ത് സൂര്യകുമാര്‍ യാദവ് മികച്ച ഫോമില്‍ തുടരുമ്പോഴും മറുവശത്ത് വിക്കറ്റുകള്‍ വീഴുന്നത് മുംബൈയുടെ റണ്‍സ് റേറ്റിനെ ബാധിച്ചു. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മുംബൈ 4 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് എന്ന നിലയിലായിരുന്നു. അപ്പോള്‍ മുംബൈയ്ക്ക് ജയിക്കാന്‍ വേണ്ടത് 30 പന്തില്‍ നിന്ന് 48 റണ്‍സ്.

അര്‍ധശതകം തികച്ചതിനു പിന്നാലെ മുഹമ്മദ് സിറാജിനെ കടന്നാക്രമിച്ച സൂര്യകുമാര്‍ യാദവ് മൂന്ന് ഫോര്‍ ഉള്‍പ്പെടെ 13 റണ്‍സാണ് 16-ാം ഓവറില്‍ നേടിയത്. 17-ാം ഓവറില്‍ ക്രിസ് മോറിസ് എട്ടു റണ്‍സ് വഴങ്ങി. ജയിക്കാന്‍ 18 പന്തില്‍ 27 റണ്‍സ് എന്ന നിലയിലെത്തിയതോടെ മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവിലായി മുംബൈയുടെ പ്രതീക്ഷ. 19 -ാം ഓവറില്‍ ക്രിസ് മോറിസിനു വിക്കറ്റ് സമ്മാനിച്ച് ഹാര്‍ദിക് പാണ്ഡ്യ (17 റണ്‍സ്) പുറത്തായി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന മൂന്നു റണ്‍സ്, അഞ്ച് പന്തുകള്‍ ശേഷിക്കെ മുംബൈ മറികടന്നു. സൂര്യകുമാര്‍ യാദവ് 43 പന്തില്‍ 3 സിക്‌സും 10 ഫോറുകളും സഹിതം 79 റണ്‍സോടെയും കീറോണ്‍ പൊള്ളാര്‍ഡ് ഒരു പന്ത് മാത്രം നേരിട്ട് നാല് റണ്‍സോടെയും പുറത്താകാതെ നിന്നു.

നേരത്തെ, 15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്ന ബാംഗ്ലൂരിന് തുടര്‍ന്ന് 33 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്, 4 വിക്കറ്റുകള്‍ കൂടി നഷ്ടപ്പെടുകയും ചെയ്തു. 74 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. മധ്യനിര തകര്‍ന്നടിഞ്ഞതോടെ ബാംഗ്ലൂര്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സിലൊതുങ്ങുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റും, രാഹുല്‍ ചാഹര്‍, കീറോണ്‍ പൊള്ളാര്‍ഡ്, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ദേവ്ദത്ത് പടിക്കലിനൊപ്പം ജോഷ് ഫിലിപ്പാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മികച്ച തുടക്കമാണ് ദേവ്ദത്ത് പടിക്കല്‍ - ജോഷ് ഫിലിപ് കൂട്ടുകെട്ട് ബാംഗ്ലൂരിന് നല്‍കിയത്. 5 ഓവര്‍ പിന്നിട്ടപ്പോള്‍ ബാംഗ്ലൂര്‍ വിക്കറ്റ് നഷ്ടം കൂടാതെ 42 റണ്‍സ്. വൈകാതെ രാഹുല്‍ ചാഹറിന്റെ ബോളിങ്ങില്‍ ക്വിന്റന്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് ജോഷ് ഫിലിപ്പിനെ (24 പന്തില്‍ ഒരു സിക്‌സും നാലു ഫോറും സഹിതം 33 റണ്‍സ്) പുറത്താക്കി. 71 റണ്‍സാണ് ഓപ്പണിങ് കൂട്ടുകെട്ട് നേടിയത്. വൈകാതെ ദേവ്ദത്ത് പടിക്കല്‍ സീസണിലെ നാലാം അര്‍ധസെഞ്ചുറി തികച്ചു.

പിന്നാലെ 9 റണ്‍സ് മാത്രമെടുത്ത കോലിയെ ജസ്പ്രീത് ബുമ്രയുടെ ബോളിങ്ങില്‍ സൗരഭ് തിവാരി ക്യാച്ചെടുത്ത് പുറത്താക്കി. കോലിയുടെ വിക്കറ്റോടെ ജസ്പ്രീത് ബുമ്ര ഐപിഎലില്‍ 100 വിക്കറ്റ് തികച്ചു. 15 ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ബാംഗ്ലൂര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ്. അടുത്ത ഓവറില്‍ അക്രമകാരിയായ ഡിവില്ലിയേഴ്‌സ് (15 റണ്‍സ്) പുറത്തായി. 17 ാം ഓവറില്‍ ശിവം ദുബെ (2 റണ്‍സ്), ദേവ്ദത്ത് പടിക്കല്‍ എന്നിവരെ ജസ്പ്രീത് ബുമ്ര പുറത്താക്കി. 15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്ന ബാംഗ്ലൂര്‍ 18-ാം ഓവറിലെത്തിലെത്തിയപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന നിലയിലായി. അവസാന ഓവറില്‍ നേടിയ 13 റണ്‍സിന്റെ പിന്‍ബലത്തില്‍ ബാംഗ്ലൂര്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 14 റണ്‍സോടെ ഗുര്‍കീരത് സിങ്ങും 10 റണ്‍സോടെ വാഷിങ്ടന്‍ സുന്ദറും പുറത്താകാതെ നിന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാംഘട്ട പോളിങ് പുരോഗമിക്കുന്നു..  (4 minutes ago)

കേരളത്തിലെ രണ്ട് സര്‍വകലാശാലകളിലെ വിസിമാരെ തിരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി  (16 minutes ago)

തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശാംഗങ്ങൾ 21ന് സത്യപ്രതിജ്ഞയോ  (32 minutes ago)

ഇബിജി ഗ്രൂപ്പ് 'നാരി ശക്തി'  (52 minutes ago)

സ്വർണവിലയിൽ നേരിയ ഇടിവ്  (1 hour ago)

പൂങ്കുഴലിയോട് പറഞ്ഞത് പച്ച കള്ളം പ്രോസിക്യൂഷനെ ഞെട്ടിച്ച് ജഡ്ജി എസ്.നസീറ യുടെ 5 ചോദ്യങ്ങൾ..!ഇതെങ്ങനെ...?!!  (1 hour ago)

വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ച് ഒരു മരണം  (1 hour ago)

വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിങ് തടസപ്പെട്ടു....  (1 hour ago)

ബം​ഗ​ളൂ​രു കു​ഡ്‌​ലു ഗേ​റ്റി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ  (1 hour ago)

ജഡ്ജിയോട് 10 ചോദ്യം...! ഉത്തരം ഉണ്ടോ ഹണി എം വർഗ്ഗീസ് ജയിലിലടച്ചാലും ചോദിച്ചിരിക്കും ചീറ്റ പുലിയായി Adv.അനന്തു...!  (1 hour ago)

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (2 hours ago)

ചലച്ചിത്രമേളയുടെ ഡെലി​ഗേറ്റ് പാസ് വിതരണത്തിന് ഇന്ന് രാവിലെ 11 ന് ടാ​ഗോർ തിയേറ്ററിൽ തുടക്കമാകും.  (2 hours ago)

വ്യാപാര കരാർ ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ  (2 hours ago)

മതി...മതി...ഇന്ന് അവന്റെ അവസാനം..! മട്ടും ഭാവവും മാറി പിണറായി..! ലക്ഷ്യം രാഹുൽ വലിച്ച് കീറുന്നു..!  (2 hours ago)

പ്രോസിക്യൂഷനെ മിണ്ടിച്ചില്ല കോടതിയിൽ രാഹുൽ വിളയാട്ടം സമനിലതെറ്റി പിണറായി ഹൈക്കോടതിയിൽ..മുട്ടൻ നീക്കം  (2 hours ago)

Malayali Vartha Recommends