മുന്‍ രാജസ്ഥാന്‍ താരം വിവേക് യാദവ് കോവിഡ് ബാധിച്ച് മരിച്ചു; അര്‍ബുദബാധിതനായ താരത്തിന് കോവിഡ് സ്ഥിരീകരിച്ചത് കീമോതെറാപ്പിക്കായുള്ള പരിശോധനയ്ക്കിടെ

മുന്‍ രാജസ്ഥാന്‍ രഞ്ജി താരം വിവേക് യാദവ് കോവിഡ് ബാധിച്ച് മരിച്ചു. 36 വയസായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലെഗ് സ്പിന്നറായ വിവേക് രഞ്ജി ട്രോഫി നേടിയ രാജസ്ഥാന്‍ ടീമില്‍ അംഗമായിരുന്നു. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയാണ് താരത്തിന്റെ മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
അര്‍ബുദബാധിതനായ താരം കീമോതെറാപ്പിക്കായി ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യയും മകളുമുണ്ട്. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച യാദവ് 57 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2010-11 രഞ്ജി ട്രോഫി ഫൈനലില്‍ യാദവ് നടത്തിയ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ വിജയം കരസ്ഥമാക്കിയത്.
https://www.facebook.com/Malayalivartha






















