ചരിത്രമെഴുതി മിതാലി രാജ്; ഏറ്റവും കൂടുതല്‍ റണ്‍സ് നേടി അഭിമാനമായി വനിതാ ക്രിക്കറ്റ് താരം

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ രാജ്യത്തിന്റെ പെണ്‍കരുത്തുകള്‍ ആവേശ വിജയമാണ് സ്വന്തമാക്കിയത്. നിശ്ചിത ഓവറിന് മൂന്നു പന്ത് ശേഷിക്കെ ഇന്ത്യ വിജയലക്ഷ്യമായ 220 റണ്‍സ് മറികടന്നത്. 86 പന്തില്‍ 75 റണ്‍സുമായി
പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മിതാലി രാജിന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 57 പന്തില്‍ 49 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാന മിതാലിക്ക് മികച്ച പിന്തുണ നല്‍കിയത് കൂടുതല്‍ മത്സരത്തെ മനോഹരമാക്കി .
ഇതോടൊപ്പം ഒരു റെക്കോഡ് കൂടി മിതാലി സ്വന്തം പേരിനൊപ്പം ചേര്‍ത്തു. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരം എന്നതാണ് ആ റെക്കോഡ് ആണ് മിതാലി സ്വന്തമാക്കിയത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലോട്ട് എഡ്വേര്‍ഡ്സിനെ മറികടന്നാണ് മിതാലിയുടെ ഈ നേട്ടം.
മൂന്നു ഫോര്‍മാറ്റിലുമായി 10,337 റണ്‍സാണ് 38-കാരിയുടെ അക്കൗണ്ടിലുള്ളത്. 10,273 റണ്‍സാണ് ചാര്‍ലേട്ടിന്റെ പേരിലുള്ളത്. മിതാലിയും ചാര്‍ലോട്ടും മാത്രമാണ് രാജ്യാന്ത ക്രിക്കറ്റില്‍ 1000 റണ്‍സ് പിന്നിട്ട വനിതാ ക്രിക്കറ്റ് താരങ്ങള്‍.
https://www.facebook.com/Malayalivartha






















