ഇന്ത്യയുടെ ഏകദിന- ടെസ്റ്റ് ക്യാപ്റ്റന്‍ മിതാലി രാജ് ഐസിസി വനിതാ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്

ഇന്ത്യയുടെ ഏകദിന- ടെസ്റ്റ് ക്യാപ്റ്റന്‍ മിതാലി രാജ് ഐസിസി വനിതാ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ മികച്ച പ്രകടനത്തിലൂടെയാണ് മിതാലിയ്ക്ക് ഈ നേട്ടം സ്വന്തമായത്.
ഇംഗ്ലണ്ടിനെതിരെ 2-1 നു പരമ്ബര ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും മിതാലി പരമ്ബരയില്‍ 206 റണ്‍സെടുത്തിരുന്നു. മിതാലിയുടെ കരിയറില്‍ ഇത് എട്ടാം തവണയാണ് ഐസിസിയുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്.
22 വര്‍ഷമായി ക്രിക്കറ്റില്‍ തുടരുന്ന 38 വയസ്സുകാരിയായ മിതാലി തന്റെ കരിയറിലെ അവസാന നാളുകളിലും മികച്ച പ്രകടനമാണ് നടത്തുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്ബരയ്ക്ക് മുന്‍പ് റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തായിരുന്ന താരം മികച്ച പ്രകടനം നടത്തിയാണ് ഒന്നാമതെത്തിയത്.
ആദ്യ ഏകദിനത്തില്‍ 72 റണ്‍സും രണ്ടാം ഏകദിനത്തില്‍ 59 റണ്‍സും മൂന്നാം പോരാട്ടത്തില്‍ പുറത്താകാതെ 75 റണ്‍സും മിതാലി ഇംഗ്ലണ്ടിനെതിരെ നേടിയിരുന്നു.
https://www.facebook.com/Malayalivartha






















